രാജ്യത്ത് മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

അബുദാബി: യുഎഇയില്‍ ശക്തമായ കാറ്റിന് സാധ്യത. ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഞായറാഴ്ച മുന്നറിയിപ്പ് പുറത്തുവിട്ടത്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനുള്ള സാധ്യതയുണ്ട്.

കടല്‍ പ്രക്ഷുബ്ധമാകും. തിരമാലകള്‍ നാലു മുതല്‍ എട്ട് അടി വരെ ഉയരാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണി വരെയാണ് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. രാജ്യത്ത് മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഷാര്‍ജയിലെ ദിബ്ബ അല്‍ ഹിസന്‍, ഖോര്‍ ഫക്കാന്‍, ഫുജൈറയിലെ അല്‍ ബിദ്യ എന്നിവിടങ്ങളില്‍ ഇന്ന് അതിരാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു.

Scroll to load tweet…