Asianet News MalayalamAsianet News Malayalam

സൗദിയില്‍ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍

മക്ക, അസീര്‍, ജിസാന്‍, അല്‍ ബഹ എന്നിവടങ്ങളില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകും. ഈ പ്രദേശങ്ങളില്‍ വേഗമേറിയ കാറ്റിനും സാധ്യതയുണ്ട്.

Weather warnings issued for some regions of Saudi
Author
Riyadh Saudi Arabia, First Published Sep 30, 2020, 6:34 PM IST

റിയാദ്: സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വരെ മഴ തുടര്‍ന്നേക്കാം.

ജനറല്‍ അതോറിറ്റി ഓഫ് മെറ്റീരിയോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷനില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകാനിടയുള്ള അപകടങ്ങളെ കുറിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളിയാഴ്ച വരെ മഴ ലഭിച്ചേക്കാം. 

മക്ക, അസീര്‍, ജിസാന്‍, അല്‍ ബഹ എന്നിവടങ്ങളില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകും. ഈ പ്രദേശങ്ങളില്‍ വേഗമേറിയ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയില്‍ വെള്ളക്കെട്ടുകള്‍ ഉണ്ടായേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മദീന, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ മിതമായ മഴയും വേഗമേറിയ കാറ്റും പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

Follow Us:
Download App:
  • android
  • ios