തിങ്കളാഴ്‍ച രാജ്യത്ത്  മാസപ്പിറവി കാണാൻ സാധിക്കാത്തതിനെ തുടര്‍ന്നാണ് റമദാൻ വ്രതാരംഭം ബുധനാഴ്‌ച ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

മസ്‍കത്ത്: ഒമാനിൽ ഏപ്രിൽ 14 ബുധനാഴ്‌ച റമദാൻ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്‍ച രാജ്യത്ത് മാസപ്പിറവി കാണാൻ സാധിക്കാത്തതിനെ തുടര്‍ന്നാണ് റമദാൻ വ്രതാരംഭം ബുധനാഴ്‌ച ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഒമാൻ മതകാര്യ മന്ത്രി ശൈഖ് അബ്‍ദുല്ല ബിൻ മുഹമ്മദ് അൽ സാൽമി അധ്യക്ഷനായ ചന്ദ്ര നിരീക്ഷണ സമിതിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒമാൻ ഗ്രാൻഡ് മുഫ്‍തി ശൈഖ് അഹമ്മദ്‌ ബിൻ ഹമദ് അൽ ഖലീലിയും സന്നിഹിതനായിരുന്നു.