Asianet News MalayalamAsianet News Malayalam

Big Ticket e-draw: ഒരു കിലോഗ്രാം വീതം സ്വര്‍ണം നേടിയ വിജയികൾ ഇവരാണ്

ജനുവരി 31വരെ ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം തേടുന്നവര്‍ക്ക് ടിക്കറ്റുകള്‍ വാങ്ങാം. ഓൺലൈനായി www.bigticket.ae എന്ന വെബ്സൈറ്റിലും അബുദാബി, അൽ എയ്ൻ എയര്‍പോര്‍ട്ടുകളിലെ കൗണ്ടറുകളിലും ടിക്കറ്റുകള്‍ ലഭ്യം.

Weekly Winners take home 1 KG Gold in Big Ticket  January e-draw
Author
First Published Jan 20, 2023, 7:48 PM IST

ജനുവരിയിൽ ബിഗ് ടിക്കറ്റ് ഓരോ ആഴ്ച്ചയും നടത്തുന്ന ഇ-ഡ്രോ (ഇലക്ട്രോണിക് നറുക്കെടുപ്പ്) വഴി ഉപയോക്താക്കള്‍ക്ക് ഒരു കിലോഗ്രാം ശുദ്ധമായ 24 കാരറ്റ് സ്വര്‍ണം സമ്മാനം നേടാം. സുനിശ്ചിതമായ സമ്മാനം ഉറപ്പുനൽകുന്ന ഈ നറുക്കെടുപ്പിൽ ഇതുവരെ രണ്ട് പ്രവാസികള്‍ വിജയികളായി.

ബഹ്റൈനിൽ നിന്നുള്ള പാകിസ്ഥാൻ സ്വദേശിയും യു.എ.ഇയിൽ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയുമാണ് യഥാക്രമം ആദ്യ രണ്ടാഴ്ച്ചത്തെ വിജയികള്‍. 

മുഹമ്മദ് ഖാൻ, ജനുവരി ആദ്യ ആഴ്ച്ചത്തെ വിജയി

ജനുവരി ആദ്യ ആഴ്ച്ചയിലെ ഇലക്ട്രോണിക് നറുക്കെടുപ്പിലെ വിജയി പാകിസ്ഥാന്‍കാരനായ മുഹമ്മദ് ഖാന്‍ ആണ്. ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം അദ്ദേഹം സ്വന്തമാക്കി. കഴിഞ്ഞ പത്ത് വര്‍ഷമായി ബഹ്റൈനിൽ ജീവിക്കുന്ന മുഹമ്മദ് ഖാന്‍, നിലവിൽ ഒരു ഫുഡ് സര്‍വീസ് കമ്പനിയിൽ ജീവനക്കാരനാണ്. സ്ഥിരമായി അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റ് എടുക്കുന്ന ശീലമാണ് മുഹമ്മദ് ഖാനുള്ളത്. സമ്മാനം പാകിസ്ഥാനിലുള്ള കുടുംബവുമായി പങ്കുവെക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ഇമാം ഹൊസെയ്ൻ, ജനുവരിയിലെ രണ്ടാമത്തെ ആഴ്ച്ചത്തെ വിജയി

ജനുവരി മാസത്തിലെ രണ്ടാം വിജയി ഇമാം ഹൊസെയ്നും ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണ സമ്മാനം നേടി. രണ്ടുവര്‍ഷമായി ഫുജൈറയിൽ ജീവിക്കുകയാണ് ബംഗ്ലാദേശിൽ നിന്നുള്ള ഇമാം. ഒൻപത് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് തന്‍റെ ആദ്യത്തെ ബിഗ് ടിക്കറ്റ് ഇമാം വാങ്ങിയത്. ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണത്തെക്കുറിച്ച് ഇമാം സോഷ്യൽ മീഡിയയിലൂടെയാണ് അറിഞ്ഞത്. ഫേസ്ബുക്കിൽ മുൻപ് വിജയികളെ പ്രഖ്യാപിച്ച ഒരു പോസ്റ്റ് കണ്ടതോടെ ഭാഗ്യം പരീക്ഷിക്കാൻ ഇമാം തീരുമാനിക്കുകയായിരുന്നു.

ജനുവരി മാസം ബിഗ് ടിക്കറ്റ് വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് സ്വയമേവ ഓരോ ആഴ്ച്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയാണ്. ഓരോ ആഴ്ച്ചയിലെയും വിജയിക്ക് ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം സ്വന്തമാക്കാം. ഇതോടൊപ്പം തന്നെ ഈ പ്രമോഷണൽ ഓഫര്‍ ലഭ്യമായ കാലയളവിൽ ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 23 മില്യൺ ദിര്‍ഹം എന്ന ഗ്രാൻഡ് പ്രൈസും നേടാം. ഫെബ്രുവരി മൂന്നിനാണ് ഈ നറുക്കെടുപ്പ്.

ജനുവരി 31വരെ ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം തേടുന്നവര്‍ക്ക് ടിക്കറ്റുകള്‍ വാങ്ങാം. ഓൺലൈനായി www.bigticket.ae എന്ന വെബ്സൈറ്റിലൂടെയോ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം, അൽ എയ്ൻ വിമാനത്താവളം എന്നിവിടങ്ങളിലെ സ്റ്റോറുകളിൽ നിന്നോ ടിക്കറ്റ് എടുക്കാം.

ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും വെബ്സൈറ്റും പിന്തുടരാം. 

ജനുവരിയിലെ ഓരോ ആഴ്ച്ചയിലെയും ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണ സമ്മാനത്തിനായുള്ള ആഴ്ച്ച നറുക്കെടുപ്പുകളുടെ തീയതി ചുവടെ:

പ്രൊമോഷൻ 3: ജനുവരി 18 - 24, നറുക്കെടുപ്പ് തീയതി: ജനുവരി 25 (ബുധൻ)
പ്രൊമോഷൻ 4: ജനുവരി 25 - 31, നറുക്കെടുപ്പ് തീയതി: ഫെബ്രുവരി 1 (ബുധൻ)

*പ്രൊമോഷൻ തീയതികളിൽ വാങ്ങുന്ന എല്ലാ ബിഗ് ടിക്കറ്റ് ടിക്കറ്റുകളും തൊട്ടടുത്ത ആഴ്ച്ചത്തെ നറുക്കെടുപ്പിലേക്കാണ് ഉൾപ്പെടുത്തുക. ടിക്കറ്റുകള്‍ എല്ലാ ആഴ്ച്ചത്തെയും ഇ-ഡ്രോകളിൽ പരിഗണിക്കുകയുമില്ല.

Follow Us:
Download App:
  • android
  • ios