ഗൾഫ് മലയാളികൾക്കായി ഒരു ഡയറക്ടറി. ഗൾഫിലെ സ്ഥിര താമസക്കാരായ മുഴുവൻ മലയാളികളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന 'ഹൂസ് ഹൂ ഓഫ് ഗൾഫ് മലയാളീസ്' മന്ത്രി ഇ.പി.ജയരാജൻ പ്രകാശനം ചെയ്തു.
തിരുവനന്തപുരം: ഗൾഫ് മലയാളികൾക്കായി ഒരു ഡയറക്ടറി. ഗൾഫിലെ സ്ഥിര താമസക്കാരായ മുഴുവൻ മലയാളികളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന 'ഹൂസ് ഹൂ ഓഫ് ഗൾഫ് മലയാളീസ്' മന്ത്രി ഇ.പി.ജയരാജൻ പ്രകാശനം ചെയ്തു.
എക്ലെൻസ് ഗ്ലോബലാണ് ഡയറക്ടറിയുടെ പ്രസാധകർ. മുംബൈ, പൂനെ, ബംഗളൂരു, ചെന്നെ മലയാളികളെ കുറിച്ചുള്ള പുസ്തകത്തിന് പിന്നാലെയാണ് ഗൾഫ് ഡയറക്ടറിയുടെ പ്രകാശനം. പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് മന്ത്രി ജി.സുധാകരൻ പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രമുഖരായ പ്രവാസി മലയാളികൾ പങ്കെടുത്തു.
