മസ്‍കത്ത്: ഒമാന്‍ കറന്‍സിയോട് അനാദരവ് കാണിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ വനിതയെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പ്രസിദ്ധീകരിച്ച ഒരു വീഡിയോ ക്ലിപ്പാണ് നടപടിയിലേക്ക് നയിച്ചതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

അറബ് വനിത ഒമാന്റെ ദേശീയ കറന്‍സിയോട് അനാദരന് കാണിക്കുകയും അതിനെ പരസ്യമായി അപമാനിക്കുകയും ചെയ്തുവെന്നും ഇവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായുമാണ് പൊലീസ് അറിയിച്ചത്. കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളോ പിടിയിലായ വ്യക്തിയുടെ വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.