റിയാദ്: സൗദിയില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ച യുവതിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. നിരവധി ഫോളോവേഴ്സ് ഉണ്ടായിരുന്ന തന്റെ സ്നാപ്പ് ചാറ്റ് അക്കൗണ്ടുകള്‍ വഴി യുവതി ധാര്‍മിക വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് അധികൃതര്‍ കണ്ടെത്തിയത്. നിരവധി സൗദി പൗരന്മാര്‍ സ്ത്രീക്കെതിരെ പരാതി നല്‍കുകയും ചെയ്തു.

ധാര്‍മിക വിരുദ്ധമായ ലൈംഗിക സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുകയും നിയമവിരുദ്ധമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നുവെന്നും ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ സ്നാപ്പ് ചാറ്റ് അക്കൗണ്ട് നിരീക്ഷിച്ചാണ് സുരക്ഷാ വകുപ്പുകള്‍ ഇവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു.