പള്ളിയിലെ വസ്തുവകകള്‍ക്ക് കേടുവരുത്തുകയും ചെയ്തു.  പള്ളിയിലെത്തിയ ഒരു വിദേശിയുടെ പണവും മൊബൈല്‍ ഫോണും ഇവര്‍ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. 

റിയാദ്: സൗദി അറേബ്യയില്‍ പള്ളിയില്‍ മാലിന്യം വിതറിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ഖസീമിലെ അല്‍റസില്‍ മസ്ജിദിലാണ് സുഡാന്‍കാരിയായ യുവതി മാലിന്യങ്ങള്‍ വിതറിയത്. പള്ളിയിലെ വസ്തുവകകള്‍ക്ക് കേടുവരുത്തുകയും ചെയ്തു. പള്ളിയിലെത്തിയ ഒരു വിദേശിയുടെ പണവും മൊബൈല്‍ ഫോണും ഇവര്‍ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. യുവതിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് വക്താവ് മേജര്‍ ബദര്‍ അല്‍ സുഹൈബാനി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred