മസ്‍കത്ത്: ഒമാനില്‍ വീടിന് തീപ്പിടിച്ച് സ്ത്രീ മരിച്ചു. മസ്‍കത്ത് ഗവര്‍ണറേറ്റിലായിരുന്നു സംഭവമെന്ന് പബ്ലിക് അതോരിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. അല്‍ ഖുറമിലെ വീട്ടിന് തീപിടിച്ചുവെന്ന വിവരം ലഭിച്ചയുടന്‍ തന്നെ സിവില്‍ ഡിഫന്‍സിന് കീഴിലുള്ള അഗ്നി ശമന വിഭാഗം സ്ഥലത്തെത്തി. പുക ശ്വസിച്ചാണ് വീട്ടിലുണ്ടായിരുന്ന സ്ത്രീ മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. തീപ്പിടുത്തത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു.