ഉടന്‍ തന്നെ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ ക്ഷാപ്രവര്‍ത്തനസംഘം സ്ഥലത്തെത്തി. സ്ത്രീയെ കണ്ടെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മസ്‌കറ്റ്: ഒമാനില്‍ പര്‍വ്വതാരോഹണത്തിനിടെ മുകളില്‍ നിന്ന് വീണ് സ്ത്രീ മരിച്ചു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലാണ് സംഭവം ഉണ്ടായത്. ബിദ്ബിദ് വിലായത്തിലെ സെയ്ഹ് അല്‍ അഹ്മര്‍ ഏരിയയില്‍ മലമുകളില്‍ നിന്ന് ഒരു സ്ത്രീ താഴേക്ക് വീണതായി അധികൃതര്‍ക്ക് വിവരം ലഭിച്ചു. ഉടന്‍ തന്നെ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ ക്ഷാപ്രവര്‍ത്തനസംഘം സ്ഥലത്തെത്തി. സ്ത്രീയെ കണ്ടെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.