Asianet News MalayalamAsianet News Malayalam

യുഎഇയിലെ ഫ്ലാറ്റില്‍ 25കാരിയുടെ ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തി

ഒരു മാസത്തോളമായി ഫ്ലാറ്റില്‍ താമസിച്ചിരുന്ന മൊറോക്കോ സ്വദേശിയുടേതാണ് മൃതദേഹമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ തനിച്ചായിരുന്നു താമസമെന്ന് അടുത്തുള്ള മറ്റ് ഫ്ലാറ്റുകളിലെ താമസക്കാര്‍ അറിയിച്ചു. രൂക്ഷമായ ദുര്‍ഗന്ധം പ്രദേശമാകെ വ്യാപിച്ചപ്പോഴാണ് സമീപവാസികള്‍ പൊലീസിനെ അറിയിച്ചത്. 

Woman found dead in hotel apartment in UAE
Author
Sharjah - United Arab Emirates, First Published Dec 17, 2018, 3:53 PM IST

ഷാര്‍ജ: ഫ്ലാറ്റിനുള്ളില്‍ 25കാരിയുടെ ജീര്‍ണ്ണിച്ച മൃതദേഹം പൊലീസ് കണ്ടെടുത്തു. ഷാര്‍ജയിലെ താവുനിലാണ് സംഭവം. പരിസരത്താകെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസര വാസികള്‍ അറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

ഒരു മാസത്തോളമായി ഫ്ലാറ്റില്‍ താമസിച്ചിരുന്ന മൊറോക്കോ സ്വദേശിയുടേതാണ് മൃതദേഹമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ തനിച്ചായിരുന്നു താമസമെന്ന് അടുത്തുള്ള മറ്റ് ഫ്ലാറ്റുകളിലെ താമസക്കാര്‍ അറിയിച്ചു. രൂക്ഷമായ ദുര്‍ഗന്ധം പ്രദേശമാകെ വ്യാപിച്ചപ്പോഴാണ് സമീപവാസികള്‍ പൊലീസിനെ അറിയിച്ചത്. വീടിനുള്ളില്‍ കയറാനുള്ള അനുമതി പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് വാങ്ങിയ ശേഷം വൈകുന്നേരം ആറ് മണിയോടെ പൊലീസ് സംഘം വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ അന്വേഷണം നടത്തും.

Follow Us:
Download App:
  • android
  • ios