മനാമ: ഇസ്‍ലാമിനെയും മാതാചാരങ്ങളെയും അപമാനിച്ച കുറ്റത്തിന് ബഹ്റൈനില്‍ യുവതിക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ചീഫ് പ്രോസിക്യൂട്ടര്‍ നാസര്‍ ഇബ്രാഹിം അല്‍ ഷീബാണ് ഇക്കാര്യം അറിയിച്ചത്.

ട്വിറ്റര്‍ അക്കൌണ്ട് വഴിയാണ് ഇസ്‍ലാമിനെയും മാതാചാരങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ചിത്രങ്ങളും യുവതി പ്രചരിപ്പിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ആന്റി സൈബര്‍ ക്രൈം ഡയറക്ടറേറ്റ് പബ്ലിക് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പിന്നീട് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തി. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. അന്വേഷണത്തിനായി ഇവരെ റിമാന്റ് ചെയ്യുകയും കേസ് ലോവര്‍ ക്രിമിനല്‍ കോടതിക്ക് കൈമാറുകയുമായിരുന്നു.