Asianet News MalayalamAsianet News Malayalam

അവിഹിത ബന്ധത്തില്‍ ജനിച്ച കുഞ്ഞിന്റെ മൃതദേഹം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു; യുഎഇയില്‍ മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ

35കാരിയായ ഫിലിപ്പൈന്‍ യുവതി പലരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതായി പ്രോസിക്യൂഷന്‍ രേഖകള്‍ പറയുന്നു. ഇവര്‍ക്ക് ആറ് മാസത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്. 

Woman in Dubai has sex out of wedlock throws baby in garbage
Author
Dubai - United Arab Emirates, First Published Dec 20, 2019, 10:34 PM IST

ദുബായ്: നവജാത ശിശുവിന്റെ മൃതദേഹം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച മൂന്ന് പ്രവാസികള്‍ക്ക്  ദുബായ് പ്രാഥമിക കോടതി ശിക്ഷ വിധിച്ചു. ഫിലിപ്പൈനികളായ രണ്ട് സ്ത്രീകളും ഒരു പാകിസ്ഥാനി പൗരനുമാണ് കേസിലെ പ്രതികള്‍. പ്രസവ സമയത്തുതന്നെ കുട്ടി മരിച്ചെന്നും പിന്നീട് മൃതദേഹം ഉപേക്ഷിതാണെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

35കാരിയായ ഫിലിപ്പൈന്‍ യുവതി പലരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതായി പ്രോസിക്യൂഷന്‍ രേഖകള്‍ പറയുന്നു. ഇവര്‍ക്ക് ആറ് മാസത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്. പ്രസവശേഷം കുട്ടിയെ ഉപേക്ഷിക്കാന്‍ 50കാരിയായ സുഹൃത്തിന്റെ സഹായം തേടി. ഇരുവരും ചേര്‍ന്ന് പാകിസ്ഥാന്‍ പൗരന് കുട്ടിയുടെ മൃതദേഹം ഉപേക്ഷിക്കാനായി നല്‍കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. രണ്ടും മൂന്നും പ്രതികള്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയാണ് വിധിച്ചത്.  ശിക്ഷാ കാലാവധി പൂര്‍ത്തയായ ശേഷം എല്ലാവരെയും നാടുകടത്തും.

പിടിയിലായ സ്ത്രീകള്‍ രണ്ടുപേരും വിസ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് താമസിച്ചുവരികയായിരുന്നു.

 അക്കാരണത്താല്‍ ഒരു മാസം കൂടി ഇരുവര്‍ക്കും ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്. ജൂണ്‍ 18ന് നടന്ന സംഭവത്തില്‍ ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ 23ന് എല്ലാ പ്രതികളെയും പൊലീസ് പിടികൂടി. താന്‍നിരപരാധിയാണെന്നും പ്രസവശേഷം കുഞ്ഞ് മരിച്ചതിനാല്‍ മൃതദേഹം താന്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്നും കുഞ്ഞിന്റെ അമ്മ കോടതിയില്‍ വാദിച്ചു. 

അല്‍ സത്‍വയിലെ വീട്ടില്‍വെച്ചാണ് യുവതി പ്രസവിച്ചത്. കേസില്‍ പ്രതിയായ രണ്ടാമത്തെ സ്ത്രീയാണ് സഹായത്തിനുണ്ടായിരുന്നത്.  പ്രസവ സമയത്തുതന്നെ കുട്ടി മരിച്ചിരുന്നുവെന്ന് ഇരുവരും പറഞ്ഞു. മൃതദേഹം താന്‍ വൃത്തിയാക്കിയ ശേഷം ഉപേക്ഷിക്കാനായി പാകിസ്ഥാന്‍ പൗരന് കൈമാറുകയായിരുന്നുവെന്ന് സഹായത്തിനുണ്ടായിരുന്ന സ്ത്രീ പൊലീസിനോട് സമ്മതിച്ചു. തുണികള്‍ നിറച്ച കവറിനുള്ളിലാക്കിയ മൃതദേഹം ദേറയില്‍ കൊണ്ടുപോയി അവിടെയുണ്ടായിരുന്ന വലിയ ചവറ്റുകുട്ടയില്‍ ഇടുകയായിരുന്നു. വിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കാനാവും.

Follow Us:
Download App:
  • android
  • ios