ബൈക്കപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ 51കാരിയെ ഉടനടി എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഷാര്‍ജ: ഷാര്‍ജയിൽ ബൈക്ക് അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ സ്ത്രീയെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു. 51കാരിയെയാണ് എയര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സപ്പോര്‍ട്ടിലെ എയര്‍ വിങ് വിഭാഗമാണ് പരിക്കേറ്റ സ്ത്രീക്ക് അതിവേഗ ചികിത്സ ലഭ്യമാക്കിയത്. ഷാര്‍ജയിലെ അല്‍ ബദായര്‍ പ്രദേശത്താണ് അപകടം ഉണ്ടായത്. അപകട വിവരം എയര്‍ വിങ്ങിലെ ഓപ്പറേഷന്‍ റൂമില്‍ ലഭിച്ച ഉടൻ തന്നെ രക്ഷാപ്രവര്‍ത്തന നടപടികൾ ആരംഭിക്കുകയായിരുന്നു. ഉടന്‍ തന്നെ പരിക്കേറ്റ സ്ത്രീയെ ഹെലികോപ്റ്ററിൽ അല്‍ ദൈദ് ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി.
Read Also - ജോലിക്കിടെ പ്രവാസി മലയാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
