Asianet News MalayalamAsianet News Malayalam

യുഎഇയില്‍ കെട്ടിടത്തിന്റെ 27-ാം നിലയില്‍ നിന്ന് ചാടി പ്രവാസി യുവതി മരിച്ചു

ബാല്‍ക്കണിയില്‍ നിന്ന് ചാടുമ്പോള്‍ 32കാരിയായ യുവതി മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

woman jumps to death from 27th floor apartment in sharjah
Author
Sharjah - United Arab Emirates, First Published Feb 15, 2021, 9:36 PM IST

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ കെട്ടിടത്തിന്റെ 27-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടി വിദേശി യുവതി മരിച്ചു. അല്‍ താവുന്‍ ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ബ്രിട്ടീഷ് യുവതി ചാടിയതെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം ഉണ്ടായത്.

ബാല്‍ക്കണിയില്‍ നിന്ന് ചാടുമ്പോള്‍ 32കാരിയായ യുവതി മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതി മരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. അപ്പാര്‍ട്ട്‌മെന്റിലെ കാവല്‍ക്കാരനാണ് മൃതദേഹം കണ്ട വിവരം ആദ്യം പൊലീസില്‍ അറിയിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം നാലു മണിയോടെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചു. പിന്നീട് പരിശോധനയ്ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. ബുഹൈറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios