40 വയസുള്ള പലസ്തീന്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. തന്നെയും തന്റെ സഹോദരിയെയും പ്രതി അധിക്ഷേപിച്ചുവെന്നും വാക്കു തര്‍ക്കത്തിനിടെ ഇസ്ലാമിനെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. 

ദുബായ്: വാക്കുതര്‍ക്കത്തിനിടെ മതത്തെ ഇസ്ലാം മതത്തെ അധിക്ഷേപിച്ച് സംസാരിച്ച യുവതിയെ കോടതിയില്‍ ഹാജരാക്കി. ജനുവരി 23ന് നടന്ന സംഭവത്തില്‍ ബര്‍ദുബായ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൗണ്ട് ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന 31കാരിയാണ് മതത്തെ അധിക്ഷേപിച്ച് സംസാരിച്ചതായി കണ്ടെത്തിയത്.

40 വയസുള്ള പലസ്തീന്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. തന്നെയും തന്റെ സഹോദരിയെയും പ്രതി അധിക്ഷേപിച്ചുവെന്നും വാക്കു തര്‍ക്കത്തിനിടെ ഇസ്ലാമിനെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. പരാതിക്കാരിയുടെ സഹോദരിയും സമാനമായ മൊഴി പൊലീസിന് നല്‍കിയിരുന്നു. ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതി ഒക്ടോബര്‍ 14ലേക്ക് കേസ് മാറ്റിവെച്ചു.

യുഎഇയിലെ നിയമം അനുസരിച്ച് മത വിദ്വേഷം പരത്തുന്നതോ അല്ലെങ്കില്‍ ഇസ്ലാമിനെ അധിക്ഷേപിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ സംസാരത്തിലോ അച്ചടി രൂപത്തിലോ ഓണ്‍ലൈനിലൂടെയോ നടത്തിയാല്‍ ശിക്ഷ ലഭിക്കും. 50,000 മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയും ആറ് മാസം മുതല്‍ 10 വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.