രൂക്ഷമായ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ അധിക്ഷേപിച്ച് സംസാരിച്ചു. ദേഷ്യം വന്ന ഭാര്യ അടുക്കളയിലേക്ക് പോയി കത്തിയുമായി തിരികെ വന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ നെഞ്ചിലും കഴുത്തിലും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കെയ്‌റോ: ഈജിപ്തില്‍( Egypt) ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി (stabbed to death). ഗിസയ്ക്ക് സമീപമുള്ള അല്‍ അമ്രാനിയയിലെ വീട്ടിലാണ് സംഭവം ഉണ്ടായത്. 40കാരനായ അഹ്മദാണ് കൊല്ലപ്പെട്ടത്. 35കാരിയായ ഭാര്യ വര്‍ദയാണ് പ്രതി. ഇരുവരും തമ്മിലുണ്ടായ വഴക്ക് രൂക്ഷമാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. നാല് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവര്‍ വിവാഹിതരായത്.

രൂക്ഷമായ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ അധിക്ഷേപിച്ച് സംസാരിച്ചു. ദേഷ്യം വന്ന ഭാര്യ അടുക്കളയിലേക്ക് പോയി കത്തിയുമായി തിരികെ വന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ നെഞ്ചിലും കഴുത്തിലും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇവര്‍ തന്നെ ആംബുലന്‍സ് വിളിച്ചു. എന്നാല്‍ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. 

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതിയായ യുവതി കുറ്റം സമ്മതിച്ചു. എന്നാല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നെന്ന് യുവതി കൂട്ടിച്ചേര്‍ത്തു. യുവതിയെ അറസ്റ്റ് ചെയ്തു. തുടര്‍നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

പൊലീസുകാരനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച പ്രവാസി ആത്മഹത്യ ചെയ്‍തു

കിടപ്പറ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു; നടിക്കും കാമുകനും രണ്ട് വര്‍ഷം തടവ്

കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിലൂടെ (Social media) അശ്ലീല വീഡിയോകള്‍ (Indecent video clips) പങ്കുവെച്ചതിന് പിടിയിലായ നടിക്കും കാമുകനും കുവൈത്തില്‍ രണ്ട് വര്‍ഷം കഠിന തടവ് (Celebrity and boyfriend jailed). ഇരുവര്‍ക്കും 2000 ദിനാര്‍ പിഴയും (Fine) വിധിച്ചിട്ടുണ്ട്. പ്രവാസിയായ കാമുകനെ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തണമെന്നും (Deporting from Kuwait) കോടതി വിധിയില്‍ പറയുന്നു. 

സോഷ്യല്‍ മീഡിയാ താരവും സെലിബ്രിറ്റിയും സീരിയല്‍ താരവുമായ യുവതിയെയും കാമുകനെയും കഴിഞ്ഞ വര്‍ഷം അവസാനമാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്‍തത്. ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്‍ത് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സാമൂഹിക മാധ്യമങ്ങളില്‍ തന്നെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ഇരുവര്‍ക്കുമെതിരെ അധികൃതര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് നിരവധിപ്പേര്‍ ആവശ്യമുന്നയിക്കുകയും ചെയ്‍തു. 

സംഭവം പരിശോധിച്ച കുവൈത്ത് പബ്ലിക് പ്രോസിക്യൂഷനാണ് ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിട്ടത്. സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ ഫോളോവര്‍മാരെ ലഭിക്കാനാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കിയ കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷിക്കപ്പെട്ട നടി നേരത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല വീഡോയകള്‍ പുറത്തുവിട്ടതിന് വിമര്‍ശനങ്ങളേറ്റുവാങ്ങിയിട്ടുണ്ട്. 

കുവൈത്തില്‍ നേരത്തെയും അശ്ലീല വീഡിയോകളുടെ പേരില്‍ സെലിബ്രിറ്റികള്‍ നടപടികള്‍ നേരിട്ടിട്ടുമുണ്ട്. ഫാഷന്‍ താരം സാറ അല്‍ ഖന്തരിയും ഭര്‍ത്താവ് അഹ്‍മദ് അല്‍ എന്‍സിയും ഇത്തരമൊരു വീഡിയോയുടെ പേരില്‍ അറസ്റ്റിലാരുന്നു. പൊതുമാന്യതയ്‍ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് ഇവര്‍ക്ക് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചെങ്കിലും പിന്നീട് അപ്പീല്‍ കോടതി ജയില്‍ ശിക്ഷ ഇളവ് ചെയ്‍ത് 10,000 കുവൈത്തി ദിനാര്‍ പിഴയാക്കി മാറ്റിയിരുന്നു.