റിയാദ്: സൗദിയില്‍ പട്ടാപ്പകല്‍ കാറിലെത്തിയ യുവാവ് സ്ത്രീയുടെ ബാഗ് തട്ടിയെടുത്തു. റിയാദിലെ അല്‍ ശിഫയിലായിരുന്നു സംഭവം. പകല്‍ സമയത്ത് റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ അടുത്തേക്ക് കാര്‍ ഓടിച്ചുകൊണ്ടുവന്ന ശേഷം കാറിനുള്ളിലിരുന്നുകൊണ്ടു തന്നെ ബാഗ് തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. സൗദി പൗരനാണ് പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍