യുഎഇയിലെ ബിരുദ ധാരികളില്‍ 70 ശതമാനവും സ്ത്രീകളാണെന്നും തന്റെ ഓഫീസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകളാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

ദുബൈ: എമിറാത്തി വനിതാ ദിനത്തിന് മുന്നോടിയായി രാജ്യത്തെ സ്ത്രീകളുടെ നേട്ടങ്ങളെ പ്രശംസിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഓഗസ്റ്റ് 28 ഞായറാഴ്ചയാണ് രാജ്യം എമിറാത്തി വനിതാ ദിനം ആചരിക്കുന്നത്.

യുഎഇയിലെ ബിരുദ ധാരികളില്‍ 70 ശതമാനവും സ്ത്രീകളാണെന്നും തന്റെ ഓഫീസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകളാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. സ്ത്രീകള്‍ രാജ്യത്തിന്റെ ആത്മാവാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സ്ത്രീകളില്‍ പ്രതീക്ഷയാണുള്ളതെന്നും വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും വേണ്ടി അര്‍പ്പണബോധമുള്ളവരാണ് സ്ത്രീകളെന്നും അദ്ദേഹം പറഞ്ഞു.

എമിറാത്തി വനിതാ ദിനത്തില്‍ യുഎഇയിലെ എല്ലാ സ്ത്രീകളെയും അഭിവാദ്യം ചെയ്യുകയും സമൂഹത്തിനും രാജ്യത്തിനും അവര്‍ നല്‍കിയ സംഭാവനകള്‍ക്ക് ആത്മാര്‍ത്ഥമായ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നതായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. 2015 മുതലാണ് ഓഗസ്റ്റ് 28 എമിറാത്തി വനിതാ ദിനമായി ആചരിച്ചു തുടങ്ങിയത്.

Scroll to load tweet…

വെടിയേറ്റ നിലയില്‍ കണ്ടെത്തിയ നായയ്ക്ക് രക്തം നല്‍കാന്‍ അഞ്ച് നായ്ക്കളെ ദുബൈയില്‍ നിന്ന് റാസല്‍ഖൈമയിലെത്തിച്ചു

സ്‌കൂള്‍ തുറക്കാനിരിക്കെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊവിഡ് പരിശോധന 

ദുബൈ: യുഎഇയില്‍ വേനലവധി കഴിഞ്ഞ് ഓഗസ്റ്റ് അവസാനത്തോടെ സ്‌കൂളുകള്‍ തുറക്കാനിരിക്കെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊവിഡ് പിസിആര്‍ പരിശോധന സൗകര്യം. കൊവിഡ് 19 സ്‌ക്രീനിങ് പോയിന്റുകളില്‍ ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും സ്‌കൂളുകളിലെ 189 കേന്ദ്രങ്ങളും വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ ജീവനക്കാര്‍ക്കും സൗജന്യ പരിശോധനാ സൗകര്യമൊരുക്കും.

അബുദാബി സ്‌കൂളുകളിലെ 37 സെന്ററുകളും ഇതില്‍പ്പെടും. 25 മുതല്‍ 18 വരെ രാജ്യത്തെ 226 പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും സൗജന്യ കൊവിഡ് പിസിആര്‍ പരിശോധനകള്‍ നടത്തുമെന്ന് എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റീബ്ലിഷ്‌മെന്റ് (ഇഎസ്ഇ) ട്വിറ്ററില്‍ അറിയിച്ചു. 2022-23 അധ്യയന വര്‍ഷം യുഎഇയിലെ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 29ന് തുടങ്ങും.

യുഎഇയില്‍ സ്‍കൂള്‍ ബസ് തട്ടി മരിച്ചയാളുടെ കുടുംബത്തിന് നാല് കോടി നഷ്ടപരിഹാരം

സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ആദ്യ ദിവസം തന്നെ 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കേണ്ടതുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളോടും ജീവനക്കാരോടും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ ഇഎസ്ഇ അറിയിച്ചു.