അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘവും ആംബുലന്‍സുകളും സ്ഥലെത്തിയെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരെ അല്‍ റഹ്ബ, അല്‍ മഫ്റഖ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

അബുദാബി: അബുദാബിയില്‍ കെട്ടിട നിര്‍മാണ സ്ഥലത്ത് ക്രെയിന്‍ തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അബുദാബിയിലെ അല്‍ റഹ ബീച്ചിന് സമീപത്താണ് സംഭവം. മരിച്ചത് ഏഷ്യക്കാരനാണെന്നും പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും അബുദാബി പൊലീസ് അറിയിച്ചു. 

അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘവും ആംബുലന്‍സുകളും സ്ഥലെത്തിയെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരെ അല്‍ റഹ്ബ, അല്‍ മഫ്റഖ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിര്‍മ്മാണ കമ്പനികള്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉപകരണങ്ങളും കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.