Asianet News MalayalamAsianet News Malayalam

ഒമാനില്‍ പെട്രോള്‍ പമ്പില്‍ വെച്ച് വാഹനത്തിന് തീപിടിച്ചു; രക്ഷയായത് തൊഴിലാളിയുടെ മനഃസാന്നിദ്ധ്യം

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. തൊഴിലാളിയുടെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ട്വീറ്റ് ചെയ്തു. 

Workers quick thinking helps put out car fire in Oman
Author
Muscat, First Published Jul 16, 2020, 12:11 PM IST

മസ്‍കത്ത്: പെട്രോള്‍ പമ്പില്‍ വെച്ച് വാഹനത്തിന് തീപിടിച്ചപ്പോള്‍ മനഃസാന്നിദ്ധ്യം കൈവിടാതെ പ്രവര്‍ത്തിച്ച തൊഴിലാളിക്ക് അഭിനന്ദനവുമായി ഒമാന്‍ അധികൃതര്‍. വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തൊഴിലാളി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. തൊഴിലാളിയുടെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ട്വീറ്റ് ചെയ്തു. വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ എല്ലാ സുരക്ഷാ നിര്‍ദേശങ്ങളും പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios