ദോഹ: ഖത്തറിലെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാവിലെ ഒന്‍പത് മണിക്ക് പ്രവര്‍ത്തനം ആരംഭിച്ച് ഉച്ചയ്ക്ക് ശേഷം രണ്ട് മണി വരെ അഞ്ച് മണിക്കൂറായിരിക്കും റമദാനില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. ക്യാബിനറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ കൂടി ചുമതല വഹിക്കുന്ന ഖത്തര്‍ നിയമകാര്യ മന്ത്രി ഡോ. ഇസ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമിയാണ് റമാദിലെ പ്രവൃത്തി സമയം സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.