Asianet News MalayalamAsianet News Malayalam

ലോകത്തിലെ ആദ്യ സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദ പള്ളി ദുബൈയില്‍

 1,050 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിച്ച പള്ളിയില്‍ ഒരേസമയം 600 പേര്‍ക്ക് പ്രാര്‍ത്ഥനയ്ക്കുള്ള സൗകര്യമുണ്ട്. 

worlds first green mosque opens in dubai
Author
Dubai - United Arab Emirates, First Published Sep 5, 2021, 12:19 PM IST

ദുബൈ: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദ പള്ളി ദുബൈയിലെ ഹത്തയില്‍ തുറന്നു. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി(ദീവ)യുടെ നേതൃത്വത്തിലാണ് പള്ളി നിര്‍മ്മിച്ചത്. 

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് ഈ ഹരിത മസ്ജിദ് നിര്‍മ്മിച്ചത്. സുസ്ഥിര വികസനത്തിലൂടെ ദുബൈയെ ലോകത്ത് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാക്കി മാറ്റാനുള്ള ലക്ഷ്യത്തിലേക്കുള്ള കാല്‍വെപ്പാണിതെന്ന് ദീവ മാനേജിങ് ഡയറക്ടറും സിഇഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.

 1,050 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിച്ച പള്ളിയില്‍ ഒരേസമയം 600 പേര്‍ക്ക് പ്രാര്‍ത്ഥനയ്ക്കുള്ള സൗകര്യമുണ്ട്. യുഎസ് ഗ്രീന്‍ ബിന്‍ഡിങ് കൗണ്‍സിലിന്റെ ലീഡര്‍ഷിപ്പ് ഫോര്‍ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡിസൈന്റെ പ്ലാറ്റിനം റേറ്റിങ് ലഭിച്ച പള്ളിയില്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള ഗ്രീന്‍ ചാര്‍ജര്‍ സ്റ്റേഷനുമുണ്ട്. ഇതിലൂടെ ഏകദേശം 26.5 ശതമാനം ഊര്‍ജവും 55 ശതമാനം ജലവും ലാഭിക്കാനാകും. സൗരോര്‍ജ പാനലുകളും സ്ഥാപിച്ചിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios