1971 എന്ന നമ്പറില്‍ നിന്ന് വരുന്ന കോളിലൂടെയാണ് മൊബൈല്‍ ഫോണുകളില്‍ റെക്കോര്‍ഡ് ചെയ്ത സന്ദേശം ലഭിക്കുന്നത്. 

ദുബായ്: യുഎഇ പൗരന്മാര്‍ക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്കും ദേശീയ ദിന സന്ദേശം നേരിട്ട് ഫോണിലൂടെ അറിയിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 1971 എന്ന നമ്പറില്‍ നിന്ന് വരുന്ന കോളിലൂടെയാണ് മൊബൈല്‍ ഫോണുകളില്‍ റെക്കോര്‍ഡ് ചെയ്ത സന്ദേശം ലഭിക്കുന്നത്.

ശൈഖ് മുഹമ്മദിന്റെ സന്ദേശം ഇങ്ങനെയാണ്... "ഞാന്‍ മുഹമ്മദ് ബിന്‍ റാഷിദ്. നിങ്ങളെ ദേശീയ ദിനാശംസകള്‍ അറിയിക്കുന്നു. നിങ്ങള്‍ക്ക് സന്തോഷകരമായ ദിനങ്ങളും രാജ്യത്തിന് അതിമനോഹരമായ ഭാവിയും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. ഞങ്ങള്‍ നിങ്ങളെയും ഈ രാജ്യത്തെയും സേവിച്ചുകൊണ്ടേരിയിക്കും. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഈ രാജ്യത്തിനും എപ്പോഴും അനുഗ്രഹങ്ങളുണ്ടാവട്ടെ"

View post on Instagram