ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഒരു ദിവസം ബാക്കി നില്‍ക്കെയാണ് യുഫെസ്റ്റ് 2018 ന്‍റെ ട്രോഫി പ്രകാശനം ചെയ്തത്. 18 കിലോ ഭാരമുള്ള കപ്പ് കേരളത്തില്‍ നിന്നാണ് കഴിഞ്ഞദിവസം ദുബായിലെത്തിച്ചത്. കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് കരസ്ഥമാക്കുന്ന സ്കൂളിനാണ് കിരീടം.

ഷാര്‍ജ: യുഎഇയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള യുഫെസ്റ്റ് 2018ന്‍റെ ട്രോഫി പ്രകാശനം ചെയ്തു. ഗ്രാന്‍റ് ഫിനാലെ മറ്റന്നാള്‍ ഷാര്‍ജ അമീത്തി പ്രൈവറ്റ് സ്കൂളില്‍ വച്ച് നടക്കും.

ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഒരു ദിവസം ബാക്കി നില്‍ക്കെയാണ് യുഫെസ്റ്റ് 2018 ന്‍റെ ട്രോഫി പ്രകാശനം ചെയ്തത്. 18 കിലോ ഭാരമുള്ള കപ്പ് കേരളത്തില്‍ നിന്നാണ് കഴിഞ്ഞദിവസം ദുബായിലെത്തിച്ചത്. കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് കരസ്ഥമാക്കുന്ന സ്കൂളിനാണ് കിരീടം. ഹിറ്റ എഫ് എം മോണിംഗ്ഷോ വേദിയില്‍ വച്ചായിരുന്നു പ്രകാശന ചടങ്ങ്

ഡിസംബര്‍ ഒന്നിന് ഷാര്‍ജ അമീത്തി പ്രൈവറ്റ് സ്കൂളില്‍ വച്ചു നടക്കുന്ന ഗ്രാന്‍റ് ഫിനാലെയിലൂടെ രാജ്യത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ കലാപ്രതിഭകളെ കണ്ടെത്തും.

യുഎഇയിലെ ഇരുപത്തിയാറ് സ്കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം പ്രതിഭകള്‍ 27 ഇനങ്ങളില്‍ മാറ്റുരയ്ക്കും. രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന മത്സരം രാത്രി പത്തുവരെ നീണ്ടു നില്‍ക്കും. സംസ്ഥാന സ്കൂള്‍കലോത്സവത്തിന് സമാനമായ രീതിയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്കെല്ലാം ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.