62 വയസുകാരിയായ അമ്മ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. 70കാരനായ പിതാവിനെ റെഡ്ക്രസന്റ് സംഘം കിങ് ഫൈസല്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ ആശുപത്രിയില്‍ വെച്ച് ഇയാള്‍ പിന്നീട് മരണപ്പെട്ടു. 

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശി യുവാവ് അച്ഛനെയും അമ്മയെയും കുത്തിക്കൊന്നു. മക്കയിലായിരുന്നു സംഭവം. പ്രതിയുടെ സഹോദരിയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഉടന്‍ തന്നെ സുരക്ഷാ വിഭാഗങ്ങളും റെഡ്ക്രസന്റ് സംഘവും സ്ഥലത്തെത്തി.

62 വയസുകാരിയായ അമ്മ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. 70കാരനായ പിതാവിനെ റെഡ്ക്രസന്റ് സംഘം കിങ് ഫൈസല്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ ആശുപത്രിയില്‍ വെച്ച് ഇയാള്‍ പിന്നീട് മരണപ്പെട്ടു. കൊലപാതകത്തിന് ശേഷം വീട്ടിലെ ബാത്ത്റൂമില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‍തു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.