മക്ക: യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ മക്കയില്‍ ഫോര്‍ത്ത് റിങ് റോഡിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

24കാരിയായ ഇന്തോനേഷ്യന്‍ യുവതിയുടെ മൃതദേഹമാണ് പെട്ടിക്കുള്ളില്‍ കണ്ടെത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. ഇവര്‍ ജോലിക്ക് എത്തിയില്ലെന്ന് സ്‌പോണ്‍സറും വെളിപ്പെടുത്തി. റോഡരികില്‍ വലിയ പെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്വദേശി പെട്ടി തുറന്നു നോക്കിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച വൈകുന്നേരം മക്ക പൊലീസില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. പരിശോധനയ്ക്ക് ശേഷം മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റി.