വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് ഹൈവേ പൊലീസ് തടഞ്ഞുനിര്‍ത്തി നടപടികളെടുത്തതിന് പിന്നാലെയാണ് ഇയാള്‍ പൊലീസിനെ അസഭ്യം പറയുന്ന വീഡിയോ പ്രചരിപ്പിച്ചത്.

ദമ്മാം: സൗദി അറേബ്യയില്‍ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവ് പിടിയില്‍. മുപ്പതുകാരനാണ് പിടിയിലായത്. അല്‍നഈരിയ, ഹഫര്‍ അല്‍ബാത്തിന്‍ റോഡില്‍ വെച്ചാണ് യുവാവ് പൊലീസുകാരെ അസഭ്യം പറഞ്ഞത്. ഇയാളെ കിഴക്കന്‍ പ്രവിശ്യാ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസുകാരെ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ ഇയാള്‍ തന്നെയാണ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് ഹൈവേ പൊലീസ് തടഞ്ഞുനിര്‍ത്തി നടപടികളെടുത്തതിന് പിന്നാലെയാണ് ഇയാള്‍ പൊലീസിനെ അസഭ്യം പറയുന്ന വീഡിയോ പ്രചരിപ്പിച്ചത്. പ്രതിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് കിഴക്കന്‍ പ്രവിശ്യ പൊലീസ് അറിയിച്ചു.