കുവൈത്ത് സിറ്റി: രാജ്യത്തേക്ക് 11 കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ്സ് കണ്‍ട്രോളും ജനറല്‍ അഡ്‍മിനിസ്ട്രേഷന്‍ ഓഫ് ലാന്റ് ബോര്‍ഡര്‍ സെക്യൂരിറ്റിയും ചേര്‍ന്നാണ് പിടികൂടിയത്. ഹാഷിഷ് ഉള്‍പ്പെടെ രണ്ട് ഇനത്തില്‍പെട്ട മയക്കുമരുന്നുകളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് അല്‍ സിയാസ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ്സ് കണ്‍ട്രോളിന് ലഭിച്ച രഹസ്യ വിവരം അതിര്‍ത്തി സുരക്ഷാ വകുപ്പിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ്, അതിര്‍ത്തിയില്‍ നിന്ന് ഇയാളെ പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരത്തോടൊപ്പം ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.