ഹോട്ടലിൽ ഫ്രീസർ വൃത്തിയാക്കുന്നതിനിടെ ഷോക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. 

റിയാദ്: മലയാളി യുവാവ് മക്കയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് നടുവീട്ടിൽ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ അബ്ദുൽ ഹാരിസാണ് (39) മരിച്ചത്. മക്കയിലെ ശറായ എന്ന സ്ഥലത്ത് ഇദ്ദേഹം നടത്തുന്ന ഇന്ത്യൻ ഹോട്ടലിൽ ഫ്രീസർ വൃത്തിയാക്കുന്നതിനിടെ ഷോക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

20 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി നാട്ടിൽ പോയി വന്നത്. മാതാവ്: പുത്തലത്ത് സുബൈദ, ഭാര്യ: കായിക്കൽ ഷാദിയ (ചെറുവാടി), മക്കൾ: ഇലാൻ മുഹമ്മദ്, ഇഷാൻ ഹമീദ്, ഇഫ്രാൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ തന്നെ ഖബറടക്കും