തൃശൂര്‍ സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു. 

ദുബായ്: തൃശൂര്‍ സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു. തൃശൂര്‍ കരിക്കാട് സ്വദേശിയായ സന്ദിജ് (24) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. പരേതനായ അത്രപ്പുള്ളി സന്തോഷ്കുമാറിന്‍റെ മകനാണ്. 

അല്‍ ഖയാം ബേക്കറിയിലെ ജീവനക്കാരനായിരുന്നു സന്ദിജ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുടെ നേതൃത്വത്തില്‍ നടക്കുകയാണ്. ചൊവ്വാഴ്ച രാത്രിയുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കും. രമാദേവിയാണ് മാതാവ്. സഹോദരന്‍ സ്രവന്ദ്.