യു.എ.ഇയിൽ AED 100 മില്യൺ നിക്ഷേപം നടത്തുമെന്ന് സോഹോ സി.ഇ.ഒയും സഹസ്ഥാപകനുമായ ശ്രീധര്‍ വെമ്പു
യു.എ.ഇയിൽ പ്രവര്‍ത്തനം തുടങ്ങി അഞ്ച് വര്‍ഷത്തിനുള്ളിൽ പത്തിരട്ടി വളര്‍ച്ച നേടിയതായി ആഗോള ടെക്നോളജി കമ്പനി സോഹോ. ഈ കാലയളവിൽ സോഹോ നേടിയ കോമ്പൗണ്ട് ആനുവൽ ഗ്രോത് റേറ്റ് 60% ആണ്.
കമ്പനിയുടെ മിഡിൽ ഈസ്റ്റ്, അഫ്രിക്ക തലസ്ഥാനമായ യു.എ.ഇയിൽ AED 100 മില്യൺ നിക്ഷേപം നടത്തുമെന്നും വാര്‍ഷിക യൂസര്‍ കോൺഫറൻസായ സോഹോളിക്സ് ദുബായിൽ സംസാരിക്കവെ സോഹോ സി.ഇ.ഒയും സഹസ്ഥാപകനുമായ ശ്രീധര്‍ വെമ്പു പറഞ്ഞു.
2022-ൽ സോഹോ 45% വളര്‍ച്ച യു.എ.ഇയിൽ രേഖപ്പെടുത്തി. ആഗോള തലത്തിൽ രണ്ടാമത്തെ ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്. യു.എ.ഇ, മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മേഖലയിൽ ജോലിക്കാരുടെ എണ്ണം സോഹോ ഇരട്ടിയാക്കി. 2022-ൽ രാജ്യത്തെ പാര്‍ട്ട്ണര്‍ നെറ്റ് വര്‍ക്ക് 50% വളര്‍ന്നു. ആഗോളതലത്തിൽ കണക്റ്റ് ചെയ്യുന്ന രീതിയിൽ പ്രാദേശികമായി തൊഴിലാളികളെ തെരഞ്ഞെടുക്കുന്ന ട്രാൻസ്‍നാഷണൽ ലോക്കലിസം എന്ന മൂല്യമാണ് സോഹോ പ്രാവര്‍ത്തികമാക്കുന്നത്.
പ്രാദേശിക കമ്മ്യൂണിറ്റികള്‍ക്കും സംസ്കാരങ്ങള്‍ക്കും പ്രാധാന്യം നൽകുന്നതാണ് സോഹോയുടെ ജീവനക്കാരെ തെരഞ്ഞെടുക്കുന്ന രീതി. - ശ്രീധര്‍ വെമ്പു പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രാദേശികമായ ഹയറിങ്ങിനാണ് ശ്രമിക്കുന്നത്. പാര്‍ട്ട്ണര്‍ നെറ്റ് വര്‍ക്ക് ഞങ്ങള്‍ വലുതാക്കി. പ്രോഡക്റ്റുകളിൽ അറബിക് ഭാഷ സപ്പോര്‍ട്ട് നൽകി, ലോക്കൽ പെയ്മെന്‍റ് ഗേറ്റ് വേകള്‍ കൂട്ടിച്ചേര്‍ത്തു. പുതിയ തൊഴിലവസരങ്ങള്‍, അപ് സ്കില്ലിങ് പ്രോഗ്രാമുകള്‍, ലോക്കലൈസേഷൻ, ലോക്കൽ വെൻഡര്‍മാര്‍ക്കുള്ള സൊല്യൂഷനുകള്‍, ഡിജിറ്റലൈസേഷന് ലോക്കൽ ബിസിനസുകളുമായി പങ്കാളത്തിം എന്നിവ സാധ്യമാക്കും - ശ്രീധര്‍ വെമ്പു കൂട്ടിച്ചേര്‍ത്തു.
എല്ലാത്തരത്തിലുമുള്ള ബിസിനസുകള്‍ക്ക് എന്‍റര്‍പ്രൈസ് ടെക്നോളജി ലഭ്യമാക്കുകയാണ് സോഹോ ചെയ്യുന്നത്. ഇതിനായി ഇക്കോണമി ആൻഡ് ടൂറിസം വകുപ്പ്, ദുബായ് കൾച്ചര്‍ എന്നിവയുമായി സോഹോ പങ്കാളിത്തത്തിലാണ്. മണിപ്പാൽ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍, എമിറേറ്റ്സ് അക്കാദമി ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേര്‍ന്ന് അപ് സ്കില്ലിങ് കോഴ്സുകളും നൽകുന്നുണ്ട്. 2020 മുതൽ ഏതാണ്ട് 3500 എസ്.എം.ഇകള്‍ക്ക് ക്ലൗഡ് ടെക്നോളജി പങ്കാളിത്തം നൽകാന്‍ സോഹോയ്ക്ക് കഴിഞ്ഞു. ഇതിനായി AED 20 മില്യൺ വാലെറ്റ് ക്രെഡിറ്റ്സ് നിക്ഷേപിച്ചു. 300-ൽ അധികം കമ്പനികളിൽ നിന്നായി 200-ൽ അധികം പേര്‍ക്ക് ഡിജിറ്റൽ ലിറ്ററസി പരിപാടികള്‍ക്കായി AED 4.5 മില്യൺ സോഹോ നിക്ഷേപം നടത്തിയിട്ടുണ്ട്.
യു.എ.ഇയിൽ സോഹോയുടെ പ്രധാനപ്പെട്ട ഉൽപ്പന്നങ്ങള്‍ സോഹോ വൺ (50-ൽ അധികം പ്രൊഡക്റ്റുകള്‍ ഉൾപ്പെട്ടെ ഒരു യൂണിഫൈഡ് പ്ലാറ്റ്‍ഫോം), സോഹോ ബുക്സ് (എഫ്‍.ടി.എ അംഗീകാരമുള്ള മൂല്യവര്‍ധിത നികുതി ഉൾപ്പെട്ട അക്കൗണ്ടിങ് സോഫ്റ്റ് വെയര്‍), സോസോ സി.ആര്‍.എം (കസ്റ്റമര്‍ എക്സ്പീരിയന്‍സ് പ്ലാറ്റ്‍ഫോം), സോഹോ വര്‍ക് പ്ലേസ് (എന്‍റര്‍പ്രൈസ് കൊളാബൊറേഷൻ പ്ലാറ്റ്‍ഫോം), സോഹോ ക്രിയേറ്റര്‍ (ലോ-കോഡ് ഡെവലപ്‍മെന്‍റ് പ്ലാറ്റ്‍ഫോം) എന്നിവയാണ്.
