പ്രാദേശിക സഹകരണങ്ങളിലൂടെ മൂവായിരത്തിലധികം ചെറുകിട, ഇടത്തരം, വലിയ സ്ഥാപനങ്ങള്‍ക്ക് ഐ.ടി ഹാര്‍ഡ്‍വെയര്‍, റീട്ടെയില്‍, സേവന വ്യവസായ രംഗങ്ങളില്‍ ക്ലൗഡ് സാങ്കേതികവിദ്യ സ്വീകരിക്കാന്‍ ആവശ്യമായ സഹകരണം നല്‍കി. കൊവിഡ് മഹാമാരിക്കാലത്ത് ക്ലൗഡ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് 20 മില്യന്‍ ദിര്‍ഹത്തിന്റെ നിക്ഷേപം സോഹോ നടത്തി. കമ്പനികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിജിറ്റല്‍ സാക്ഷരത പകര്‍ന്നു നല്‍കാന്‍ 4.5 മില്യന്‍ ദിര്‍ഹം ചെലവഴിച്ചു.

ദുബൈ: പൊതു-സ്വകാര്യ രംഗത്തെ പ്രാദേശിക സഹകരണത്തിലൂടെ യുഎഇയിലെ മൂവായിരത്തിലധികം ചെറുകിട, ഇടത്തരം, വലിയ സ്ഥാപനങ്ങള്‍ക്ക് ഐ.ടി ഹാര്‍ഡ്‍വെയര്‍, റീട്ടെയില്‍, സേവന വ്യവസായ രംഗങ്ങളില്‍ ക്ലൗഡ് സാങ്കേതികവിദ്യ സ്വീകരിക്കാന്‍ ആവശ്യമായ സഹകരണം നല്‍കിയെന്ന് പ്രമുഖ ആഗോള ടെക്നോളജി കമ്പനിയായ സോഹോ അറിയിച്ചു. ദുബൈയില്‍ നടക്കുന്ന സാങ്കേതിക പ്രദര്‍ശനമായ ജൈടെക്സില്‍ വെച്ചാണ് കമ്പനി അധികൃതര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

യുഎഇയുടെ ഡിജിറ്റല്‍ പരിവര്‍ത്തന പരിശ്രമങ്ങള്‍ക്ക് പിന്തുണയേകിക്കൊണ്ട്, സര്‍ക്കാര്‍ സംവിധാനങ്ങളുമായി മുന്‍നിര സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചുകൊണ്ട് ബിസിനസ് സംരംഭങ്ങളെ ക്ലൗഡിലേക്ക് മാറ്റുന്നതിനും ബിസിനസ് സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡിജിറ്റല്‍ സാക്ഷരത സൃഷ്ടിച്ചെടുക്കുന്നതിനുമായി കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 55ല്‍ അധികം വരുന്ന ക്ലൗഡ് അധിഷ്ഠിത ബിസിനസ് ആപ്ലിക്കേഷനുകളാണ് സോഹോ അവതരിപ്പിച്ചത്. കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ സോഹോ വാലറ്റ് ക്രഡിറ്റുകളില്‍ 20 മില്യന്‍ ദിര്‍ഹം സോഹോ നിക്ഷേപിച്ചു. ഒപ്പം പ്രൊഫഷണല്‍ ട്രെയിനിങിനും വ്യവസായ - വിദ്യാഭ്യാസ സംയുക്ത പദ്ധതികള്‍ക്കുമായി 4.5 മില്യന്‍ ദിര്‍ഹവും ചെലവഴിച്ചു. 300ല്‍ അധികം കമ്പനികള്‍ക്കും 200 വിദ്യാര്‍ത്ഥികള്‍ക്കും ഇതിലൂടെ പ്രയോജനമുണ്ടായി.

സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന രീതി ലളിതമാക്കാനും സങ്കീര്‍ണമായ നടപടിക്രമങ്ങളെ ലഘൂകരിക്കാനുമുള്ള മാര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്ലൗഡ് സാങ്കേതിക വിദ്യ ശക്തമായൊരു ടൂളാണെന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ തെളിയിക്കപ്പെട്ടുകഴിഞ്ഞതായി സോഹോ മിഡില്‍ഈസ്റ്റ് ആന്റ് ആഫ്രിക്ക പ്രസിഡന്റ് ഹൈദര്‍ നിസാം പറഞ്ഞു. "മത്സരാധിഷ്ഠിതമായ നോളജ് ഇക്കണോമിയിലേക്കുള്ള പരിവര്‍ത്തനം ദേശീയ അജണ്ടയായി കാണുന്ന യുഎഇ, അതിന്റെ ഭാഗമായി ക്ലൗഡ് സാങ്കേതിക സംവിധാനങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തിലും മുന്‍പന്തിയിലാണ്. ചെറുകിട - ഇടത്തരം സംരംഭങ്ങളാണ് ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത്. അതുകൊണ്ടുതന്നെ ക്ലൗഡ് സാങ്കേതിക വിദ്യയിലെ മുന്‍നിരക്കാരെന്ന നിലയില്‍ ഇത്തരം ബിസിനസ് സംരംഭങ്ങള്‍ക്ക് അത്യാധുനിക സാങ്കേതിക വിദ്യ സ്വീകരിക്കാന്‍ പിന്തുണ നല്‍കി അവയെ സാമ്പത്തിക സുസ്ഥിരതയിലേക്ക് നയിക്കേണ്ടത് ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്."

ഐ.ടി ഹാര്‍ഡ്‍വെയര്‍ രംഗം മുതല്‍ റീട്ടെയില്‍, സേവനം, റിയല്‍ എസ്റ്റേറ്റ്, ട്രാന്‍സ്‍പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്സ് എന്നിങ്ങനെയുള്ള വിവിധ മേഖലകളില്‍ സോഹോയുടെ ക്ലൗഡ് സംവിധാനങ്ങള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. യുഎഇയിലെ ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങളിലെ ഭൂരിഭാഗവും ഈ മേഖലകളിലുള്ളവയാണെന്ന് സര്‍ക്കാറിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വ്യക്തമാക്കുന്നു. എളുപ്പത്തില്‍ ബിസിനസ് ചെയ്യാനുള്ള സൗകര്യവും ആകര്‍ഷകമായ നിക്ഷേപ അവസരങ്ങളുമാണ് യുഎഇയിലെ പ്രാദേശിക ബിസിനസ് അന്തരീക്ഷം പ്രദാനം ചെയ്യുന്നത്. പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരിച്ച്, ഓട്ടോമേഷനിലൂടെയും ബിസിനസ് ഇന്റലിജന്‍സിലൂടെയും നിരവധി വെല്ലുവിളികള്‍ അതിജീവിക്കാനാണ് സോഹോ ബിസിനസ് സംരംഭങ്ങളെ സഹായിക്കുന്നത്.

"ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതികളെ പിന്നോട്ടടിക്കാനുള്ള നിരവധി സാങ്കേതിക തടസങ്ങള്‍ യുഎഇയിലെ ബിസിനസ് സ്ഥാപനങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇന്റഗ്രേഷന്‍ പ്രശ്നങ്ങള്‍, ഭാഷയുടെ തടസങ്ങള്‍, പഴയ രീതികളില്‍ നിന്നുള്ള മാറ്റത്തിന് നേരിടുന്ന പ്രയാസം തുടങ്ങിയവയൊക്കെ ഇതില്‍പെടുമെന്ന് സോഹോ മിഡില്‍ ഈസ്റ്റ് ആഫ്രിക്ക റീജ്യനല്‍ ഡയറക്ടര്‍ അലി ശബ്‍ദര്‍ പറഞ്ഞു. സ്‍കേലബിലിറ്റി, ഈസ് ഓഫ് യൂസ്, മള്‍ട്ടിലിംഗ്വല്‍ ഇന്റര്‍ഫേസ്, മികച്ച പ്രൈസിങ് പ്ലാനുകള്‍, എണ്ണമറ്റ ഇന്റഗ്രേഷന്‍ സാധ്യതകള്‍ എന്നിവയിലൂടെ യുഎഇയിലെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സോഹോ മികച്ച അവസരങ്ങളാണ് പ്രദാനം ചെയ്യുന്നത്. വളര്‍ച്ചയിലെ കുതിച്ചുചാട്ടത്തിനും സ്ഥിരത ഉറപ്പുവരുത്താനും ഡിജിറ്റല്‍പരിവര്‍ത്തന ലക്ഷ്യങ്ങള്‍ കൈവരിക്കാനുമൊക്കെ ഇത് സഹായകമാവും. 

ബിസിനസ് സംരംഭങ്ങള്‍ക്കായുള്ള ഓപ്പറേറ്റിങ് സിസ്റ്റമായ സോഹോ വണ്‍ പ്ലാറ്റ്ഫോം ഏറ്റവും വില്‍ക്കപ്പെടുന്നതും യുഎഇയില്‍ സോഹോ തെര‍ഞ്ഞെടുക്കുന്ന കമ്പനികള്‍ക്ക് ഏറ്റവും പ്രിയങ്കരമായതുമായ സംവിധാനമായി തുടരുന്നു. ഏതാണ്ട് 45ല്‍ അധികം ഏകീകൃത, ഇന്റര്‍ ഓപ്പറബിള്‍ ആപ്ലിക്കേഷനുകള്‍ സമന്വയിപ്പിച്ച ഈ സംവിധാനത്തിലൂടെ ബിസിനസുകള്‍ സ്‍മാര്‍ട്ടും തടസങ്ങളില്ലാത്തതുമാക്കി മാറ്റാന്‍ കഴിയുന്നു.

ഡിജിറ്റല്‍ ടൂള്‍സ്, ലേണിങ് റിസോഴ്സസ് എന്നിവയ്ക്കായി 2020ല്‍ ദുബൈ ഇക്കണോമിയുമായും ടൂറിസം വകുപ്പുമായും സോഹോ സഹകരണം പ്രഖ്യാപിച്ചിരുന്നു.

2021ല്‍ ഫ്ലാറ്റ്6ലാബ്‍സുമായുള്ള സഹകരണത്തിലൂടെ തങ്ങളുടെ ശൃംഖലയിലുള്ള ബിസിനസ് സംരംഭങ്ങള്‍ക്ക് സോഹോയുടെ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനുള്ള അവസരമൊരുക്കി. ഇതിന് പുറമെ വ്യവസായ സാങ്കേതിക സംവിധാനങ്ങള്‍ ഒറ്റയാള്‍ നിക്ഷേപകര്‍ക്കും എല്ലാ തലങ്ങളിലുമുള്ള മറ്റ് ബിസിനസുകള്‍ക്കും ലഭ്യമാക്കുന്നതിനായി ദുബൈ സാംസ്‍കാരിക വകുപ്പുമായുള്ള സഹകരണവും ആരംഭിച്ചു. ഒപ്പം ഇന്റര്‍നാഷണല്‍ ഫ്രീ സോണ്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്‍തിട്ടുള്ള കമ്പനികള്‍ക്ക് അവരുടെ ബിസിനസ് ഓണ്‍ലൈനാക്കുന്നതിന് വേണ്ടിയും സോഹോ പിന്തുണ നല്‍കുന്നു.

എമിറേറ്റ്സ് അക്കാദമി ഓഫ് ഹോസ്‍പിറ്റാലിറ്റി മാനേജ്‍മെന്റ്, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ എന്നിവയുമായുള്ള സഹകരണം ഉള്‍പ്പെടെ അപ്‍സ്‍കിലിങ് ഇനിഷ്യേറ്റീവുകളിലും കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മുതല്‍ യുഎഇയില്‍ സോഹോ 58 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി. ഒപ്പം പങ്കാളികളുടെ ശൃംഖല 48 ശതമാനം വര്‍ദ്ധിച്ചു.

ജിടെക്സ് 2022 പ്രദര്‍ശനത്തില്‍ തങ്ങളുടെ ഏറ്റവും ആധുനിക പ്രൊഡക്ടുകളാണ് സോഹോ പ്രദര്‍ശിപ്പിക്കുന്നത്. കമ്പനിയുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ സോഹോ കൊമേഴ്സ്, ബിസിനസ് ഇന്റലിജന്‍സ് സോഫ്റ്റ്‍‍വെയറായ സോഹോ അനാലിസിസ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. സോഹോയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ജൈടെക്സില്‍ H7-C20,1 സന്ദര്‍ശിക്കാം.