Asianet News MalayalamAsianet News Malayalam

ട്രായ് നിര്‍ദ്ദേശം: പ്രധാന ചാനലുകളുടെ നിരക്കുകള്‍ ഇങ്ങനെ

100 സൗജന്യ ചാനലുകള്‍ 130 രൂപ നിരക്കില്‍ നല്‍കണമെന്നാണ് ട്രായ് നിര്‍ദ്ദേശിക്കുന്നത്.  ഇത് കൂടാതെ 332 പേ ചാനലുകളില്‍ നിന്ന് ആവശ്യമുളളവ തിരഞ്ഞെടുത്ത് കാണാനും ഉപഭോക്താക്കള്‍ക്ക് കഴിയും. 
 

TRAI ; new rate for entertainment and other television channels
Author
Thiruvananthapuram, First Published Dec 25, 2018, 4:45 PM IST

തിരുവനന്തപുരം: ടെലിവിഷന്‍ ചാനലുകളുടെ തെരഞ്ഞെടുപ്പില്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുളള ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) നിര്‍ദ്ദേശങ്ങള്‍ ഈ മാസം 29 ന് പ്രബല്യത്തില്‍ വരും. ട്രായ്‍യുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുന്നതോടെ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്ന ചാനലുകളുടെ എണ്ണത്തിലും നിരക്കിലും ഉപഭോക്താക്കളുടെ സ്വാധീനം വര്‍ദ്ധിക്കും. 

100 സൗജന്യ ചാനലുകള്‍ 130 രൂപ നിരക്കില്‍ നല്‍കണമെന്നാണ് ട്രായ് നിര്‍ദ്ദേശിക്കുന്നത്.  ഇത് കൂടാതെ 332 പേ ചാനലുകളില്‍ നിന്ന് ആവശ്യമുളളവ തിരഞ്ഞെടുത്ത് കാണാനും ഉപഭോക്താക്കള്‍ക്ക് കഴിയും. 

ഇതിന് മുന്‍പ് കേബിള്‍, ഡയറക്ട് ടു ഹോം സേവന ദാതാക്കള്‍ നല്‍കിയിരുന്ന പാക്കേജുകള്‍ക്കായിരുന്നു ഗുണഭോക്താക്കള്‍ പണം നല്‍കിയിരുന്നത്. 

ട്രായ്‍യുടെ നിര്‍ദ്ദേശപ്രകാരം ഒരു ചാനലിന് ഇനിമുതല്‍ നിരക്ക് 19 രൂപയില്‍ കൂടാന്‍ പാടില്ല. സ്റ്റാര്‍ ഗ്രൂപ്പിന്‍റെ പ്രധാന ചാനലുകള്‍ക്ക് 19 രൂപയാണ് നിരക്ക്. സൂര്യ എച്ച്ഡിക്ക് 19 രൂപയും സൂര്യയ്ക്ക് 12 രൂപയുമാണ് നിരക്ക്. സീ കേരളത്തിന് 10 പൈസയും സ്റ്റാര്‍ മൂവീസിന് 12 രൂപയും നല്‍കണം.

ടെന്‍ ചാനലുകള്‍ക്ക് 19 രൂപയാണ് നിരക്ക്. ആനിമല്‍ പ്ലാനറ്റ്, നാഷണല്‍ ജിയോഗ്രാഫി എന്നിവയ്ക്ക് രണ്ട് രൂപയാണ് നിരക്ക്. ഡിസ്കവറി ചാനലിന് നാല് രൂപയും. സ്റ്റാറിന്‍റെ പ്രധാന ചാനലായ ഏഷ്യാനെറ്റിനും ഏഷ്യാനെറ്റ് എച്ച്ഡിക്കും 19 രൂപയാണ് നിരക്ക്. സ്റ്റാര്‍ സ്പോഴ്സ് ഒന്നിന് 19 രൂപയും. 

Follow Us:
Download App:
  • android
  • ios