Asianet News MalayalamAsianet News Malayalam

ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സിനെ എറിഞ്ഞൊതുക്കി; പാള്‍ റോയല്‍സിന് ജയം

മറുപടി ബാറ്റിംഗില്‍ അത്ര മികച്ച തുടക്കമല്ല ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സിന് കിട്ടിയത്

SA20 2023 Paarl Royals won by 10 runs against Durban Super Giants
Author
First Published Jan 17, 2023, 9:12 PM IST

പാള്‍: ദക്ഷിണാഫ്രിക്കന്‍ ട്വന്‍റി 20 ലീഗില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സിന് എതിരെ പാള്‍ റോയല്‍സിന് 10 റണ്‍സിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാള്‍ റോയല്‍സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 169 റണ്‍സെടുത്തപ്പോള്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ മറുപടി ഇന്നിംഗ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 159 എന്ന നിലയില്‍ അവസാനിച്ചു. 

ഓപ്പണര്‍ ജേസന്‍ റോയിയെ മൂന്ന് റണ്‍സില്‍ നഷ്‌ടമായെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലറും മൂന്നാമന്‍ വിഹാന്‍ ലൂബ്ബും 53 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി പാളിനെ കരകയറ്റി. ബട്‌ലര്‍ 27 പന്തില്‍ 35 റണ്‍സുമായി പുറത്തായപ്പോള്‍ വിഹാന്‍ 36 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ 57 റണ്‍സെടുത്തു. പിന്നീട് വന്ന ഡെയ്‌ന്‍ വിലാസ് 9 പന്തില്‍ 12 റണ്‍സുമായി മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ഡേവിഡ് മില്ലര്‍ 19 പന്തില്‍ 28 റണ്‍സെടുത്തു. ടീമിലെ മറ്റൊരു ഇംഗ്ലീഷ് താരമായ ഓയിന്‍ മോര്‍ഗന് ആറ് പന്തില്‍ 2 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇവാന്‍ ജോണ്‍സും(6 പന്തില്‍ 6), ഫെരിസ്‌കോ ആഡംസും(4 പന്തില്‍ 10) പുറത്താകാതെ നിന്നു. ഡ്വെയ്‌ന്‍ പ്രിറ്റോറിയസ് രണ്ടും റീസ് ടോപ്‌ലിയും ഹാര്‍ഡസ് വില്‍ജോനും കേശവ് മഹാരാജും പ്രണേലന്‍ സുബ്രായന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 

മറുപടി ബാറ്റിംഗില്‍ അത്ര മികച്ച തുടക്കമല്ല ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സിന് കിട്ടിയത്. 11 പന്തില്‍ 12 റണ്‍സെടുത്ത കെയ്‌ല്‍ മെയേഴ്‌സും അക്കൗണ്ട് തുറക്കാതെ നായകനും വിക്കറ്റ് കീപ്പറുമായ ക്വിന്‍റണ്‍ ഡികോക്കും മടങ്ങി. ഡ്വെയ്‌ന്‍ പ്രിറ്റോറിയസും അക്കൗണ്ട് തുറന്നില്ല. മുള്‍ഡര്‍ 24 പന്തില്‍ 29 ഉം ഹെന്‍‌റിച്ച് ക്ലാസന്‍ 39 പന്തില്‍ 56 ഉം റണ്‍സെടുത്ത് മടങ്ങി. ജേസന്‍ ഹോള്‍ഡര്‍(12 പന്തില്‍ 17), ക്രിസ്റ്റ്യന്‍ ജോങ്കര്‍(13 പന്തില്‍ 12), കേശവ് മഹാരാജ്(10 പന്തില്‍17), ഹാര്‍ഡസ് വില്‍ജോന്‍(1 പന്തില്‍ 0), പ്രണേലന്‍ സുബ്രായന്‍(7 പന്തില്‍ 6) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. ഇവാന്‍ ജോണ്‍സ് നാലും ഫോര്‍ട്യൂന്‍ മൂന്നും ഷംസി ഒന്നും വിക്കറ്റ് നേടി. 

ഫിറ്റ്‌നസില്‍ കോലി ആര്‍ക്കും താഴെയല്ല, റൊണാള്‍ഡോയ്‌ക്ക് സമം; വാഴ്‌ത്തിപ്പാടി പാക് മുന്‍ താരം

Follow Us:
Download App:
  • android
  • ios