പത്തനംതിട്ട: സന്നിധാനത്ത് ഭക്തർക്ക് ചന്ദനം അരച്ചു നൽകുന്ന പദ്ധതി നടപ്പാക്കാൻ ദേവസ്വം ബോർഡ്. ഗുണ നിലവാരമുള്ള ചന്ദന മുട്ടികൾ സന്നിധാനത്തെത്തിച്ച് പ്രസാദമായി നൽകാനാണ് നീക്കം . ഇക്കാര്യത്തിൽ വനം വകുപ്പുമായി ച‍ർച്ച നടത്തുമെന്ന് ദേവസ്വം ബോ‍ർഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞു

നിലവിൽ പ്രസാദമായി നൽകുന്ന ചന്ദനത്തിന് ഗുണ നിലവാരം പോരെന്ന് വ്യാപക പരാതിയുണ്ട്. ഇത് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഗുണ നിലവാരമുള്ള ചന്ദന മുട്ടികൾ സന്നിധാനത്തെത്തിച്ച് അരച്ച് പ്രസാദമായി നൽകാനാണ് നീക്കം.അരച്ച ചന്ദനം കരാറടിസ്ഥാനത്തിൽ ദിവസവും എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. 

നിലവിലുള്ള സംവിധാനം പഠിച്ച് റിപ്പോർട്ട് നൽകണമെന്ന് ബോർഡ് പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടി പരിഗണിച്ചാകും പുതിയ നടപടികൾ. ഗുണ നിലവാരമുള്ള ചന്ദനം നൽകാനാകുമോയെന്ന് വനം വകുപ്പിനോട് ആവശ്യപ്പെടും. സ്വകാര്യ ഏജൻസികളുടെ വിതരണ രീതി കൂടി പരിശോധിക്കും. പിന്നീടാകും അന്തിമ തീരുമാനം കൈക്കൊള്ളുക.