ന്യൂയോര്‍ക്ക്: ചൊവ്വയില്‍ മുന്‍പ് ഉപ്പുതടാകങ്ങള്‍ ഉണ്ടായിരുന്നതായി സൂചന. 2012 ല്‍ ചൊവ്വയില്‍ ഇറങ്ങിയ നാസയുടെ പരിവേഷണ വാഹനം ക്യൂരിയോസിറ്റിയാണ് ഇത്തരം ഒരു കണ്ടെത്തലിന് പിന്നില്‍. ക്യൂരിയോസിറ്റിയുടെ പരിവേഷണത്തില്‍ 2015ല്‍  ചൊവ്വയില്‍ നിന്നും  സള്‍ഫേറ്റുകളും കാര്‍ബണേറ്റുകളും ക്ലോറൈഡുകളും ഒക്കെ  ചൊവ്വയില്‍ കണ്ടെത്തിരുന്നു.  ഇവയെക്കുറിച്ചുള്ള വിശദമായ പഠനത്തില്‍ സള്‍ഫേറ്റ് സാള്‍ട്ടുകള്‍ ചിലയിടത്ത് കൂടുതലായി കണ്ടെത്തി. സള്‍ഫേറ്റ് ലവണം കലര്‍ന്ന വെള്ളം അവിടെ കെട്ടിക്കിടന്ന് വറ്റിപ്പോയപ്പോള്‍ ബാക്കിയാവതാവും ഇത് എന്നാണ് നാസയിലെ വിശദമായ പഠനത്തില്‍ കണ്ടെത്തിയത്.

ചൊവ്വയില്‍ ഒരു കാലത്ത് ഉപ്പുതടാകങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പഠനം. ധാതുക്കള്‍ കലര്‍ന്ന വെള്ളം ബാഷ്പീകരിച്ചുപോയാല്‍ ആ ധാതുക്കള്‍ അവിടെ ബാക്കിയാവും. എന്തായാലും ചൊവ്വയില്‍ ഒരു കാലത്ത് ജലം ഉണ്ടായിരുന്നു എന്ന കണ്ടെത്തലിലാണ് ശാസ്ത്ര സമൂഹം.  2012ല്‍ ക്യൂരിയോസിറ്റി റോവര്‍ ഇറങ്ങി പര്യവേക്ഷണം തുടങ്ങിയത്. ചൊവ്വയില്‍ വെള്ളമൊഴുകിയിരുന്നതിന്റെ എല്ലാ സാധ്യതകളും ക്യൂരിയോസിറ്റിക്ക് കണ്ടെത്താനായി. ആ ഭാഗത്തെ മണ്ണിന്റെ പരിശോധനയില്‍നിന്നും ഒരു കാര്യംകൂടി ബോധ്യപ്പെട്ടു.

ഇപ്പോള്‍ തടാകം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ചൊവ്വയിലെ ഗെയില്‍ എന്ന ഗര്‍ത്തത്തിലാണ് ക്യൂരിയോസിറ്റി ഇറങ്ങിയത്. 150കിലോമീറ്ററോളം വലിപ്പമുള്ള ഈ ഗര്‍ത്തം ഒരു കാലത്ത് തടാകമായിരുന്നുവെന്നാണ് കണ്ടെത്തല്‍. ശരിക്കും ഈ ഗര്‍ത്തം ഏതാണ്ട് മുന്നുറ്റമ്പത് കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഉല്‍ക്ക ഇടിച്ചുണ്ടായതാണ്.മഴയും മഞ്ഞുരുക്കവും മൂലം ചുറ്റുവട്ടത്ത് ഒഴുകിയിരുന്ന വെള്ളവും ഇതിലേക്കുതന്നെ പതിച്ചു. വെള്ളം ഒഴുക്കിക്കൊണ്ടുവരുന്ന മണലും മറ്റും പതിയെ ഗര്‍ത്തത്തില്‍ നിറഞ്ഞു എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ചൊവ്വയില്‍ വലിയ വരള്‍ച്ച വന്നു.അതോടെ വെള്ളമെല്ലാം വറ്റി കല്ലും മണലും മാത്രമായി. 

ചൊവ്വയില്‍ വെള്ളമൊഴുകിയിരുന്നതിന്‍റെ എല്ലാ സാധ്യതകളും ക്യൂരിയോസിറ്റിക്ക് കണ്ടെത്താനായി. ആ ഭാഗത്തെ മണ്ണിന്റെ പരിശോധനയില്‍നിന്നും ഒരു കാര്യംകൂടി ബോധ്യപ്പെട്ടു. സൂക്ഷ്മജീവികള്‍ക്ക് വളരാന്‍ സാധ്യതയുള്ള മണ്ണായിരുന്നു അത് ഒരു കാലത്ത്. 
 മുന്‍പ് തന്നെ ചൊവ്വയില്‍ ഒരു കാലത്ത് വെള്ളമുണ്ടായിരുന്നു എന്നത് വ്യക്തമാക്കി ക്യൂരിയോസിറ്റി കണ്ടെത്തിയ  മണ്ണടിഞ്ഞും വെള്ളമൊഴുകിയും ഉണ്ടായ പല പല അടരുകള്‍ പുറത്തുവിട്ടിരുന്നു.