Asianet News MalayalamAsianet News Malayalam

ചൊവ്വ ദൗത്യത്തില്‍ മരിച്ചാല്‍ എന്തു ചെയ്യും? ഉത്തരം ഇതാണ്.!

ചൊവ്വാ ദൗത്യത്തിനിടയില്‍ ഒരു ക്രൂ അംഗം മരിക്കുകയാണെങ്കില്‍, മൃതദേഹം ഭൂമിയിലേക്ക് എത്തിക്കുന്നതിന് മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കും. ഇതാണ് ഇപ്പോള്‍ ഇത്തരമൊരു ചോദ്യം ഉയര്‍ത്തുന്നത്: ബഹിരാകാശത്ത് മരിക്കുന്ന ഒരാളുടെ ശരീരത്തിന് എന്ത് സംഭവിക്കും? 

Astronauts who die during Mars mission could be buried on the Red Planet
Author
NASA, First Published Apr 23, 2021, 3:05 AM IST

ത്തരമൊരു ചോദ്യം ഇതിനു മുന്‍പ് കേട്ടിട്ടുണ്ടോ? ചൊവ്വാദൗത്യം സജീവ ചര്‍ച്ചയായപ്പോഴോണ് ഈ ചോദ്യം ഉയരുന്നത്. 60 വര്‍ഷം മുമ്പ് ആദ്യത്തെ മനുഷ്യന്‍ റോക്കറ്റില്‍ കയറി ബഹിരാകാശത്തേക്ക് പറന്നതിന് ശേഷം ഏകദേശം 21 പേര്‍ക്ക് ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഇതൊക്കെയും ബഹിരാകാശ ദൗത്യങ്ങളായിരുന്നു. പക്ഷേ ബഹിരാകാശ ഏജന്‍സികള്‍ ചൊവ്വയിലേക്കുള്ള ആദ്യത്തെ മനുഷ്യ ദൗത്യത്തിന് തയ്യാറെടുക്കുമ്പോള്‍ മരണസംഖ്യ ഇതിലും ഉയരുമെന്ന് പലര്‍ക്കും അറിയാം. ചൊവ്വയിലേക്ക് പോകുന്ന ബഹിരാകാശയാത്രികര്‍ ഒരു കാപ്‌സ്യൂളിനുള്ളില്‍ കുറഞ്ഞത് ഏഴു മാസമെങ്കിലും ചെലവഴിക്കേണ്ടി വരും. കൂടാതെ ചൊവ്വയിലേക്കുള്ള യാത്രയെ അതിജീവിക്കുകയാണെങ്കില്‍ പോലും അവിടുത്തെ കഠിനമായ അന്തരീക്ഷത്തെ എങ്ങനെ നേരിടുമെന്നതു വലിയ പ്രതിസന്ധിയാണ്.

ചൊവ്വാ ദൗത്യത്തിനിടയില്‍ ഒരു ക്രൂ അംഗം മരിക്കുകയാണെങ്കില്‍, മൃതദേഹം ഭൂമിയിലേക്ക് എത്തിക്കുന്നതിന് മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കും. ഇതാണ് ഇപ്പോള്‍ ഇത്തരമൊരു ചോദ്യം ഉയര്‍ത്തുന്നത്: ബഹിരാകാശത്ത് മരിക്കുന്ന ഒരാളുടെ ശരീരത്തിന് എന്ത് സംഭവിക്കും? മൃതദേഹം ഇരുണ്ട അഗാധത്തിലേക്ക് തള്ളിവിടുന്ന 'ജെറ്റിസണ്‍' ഉള്‍പ്പെടെ ചൊവ്വയില്‍ കുഴിച്ചിടുന്നത് അടക്കം പല വഴികളും വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചൊവ്വയിലാണ് മരണം സംഭവിക്കുന്നതെങ്കില്‍ അതിന്റെ ഉപരിതലം മലിനമാകാതിരിക്കാന്‍ അവശിഷ്ടങ്ങള്‍ ആദ്യം കത്തിക്കേണ്ടതുണ്ട്. ഇതിനപ്പുറം വളരെ മോശമെന്നു തോന്നിയേക്കാവുന്ന മറ്റൊരു പദ്ധതി കൂടി ഉയര്‍ന്നുവരുന്നു. അത് ഇതാണ്- ബഹിരാകാശസഞ്ചാരികളുടെ ഭക്ഷണം തീര്‍ന്നുപോവുകയും ഭക്ഷ്യയോഗ്യമായ ഒരേയൊരു കാര്യം അവരുടെ വീണുപോയ അംഗത്തിന്റെ മൃതദേഹം മാത്രമാണെങ്കില്‍ അത് കഴിക്കേണ്ടി വരും. അത് ഓര്‍ക്കാനേ വയ്യ. എന്നാലത് യാഥാര്‍ത്ഥ്യമാണ്. 

ഇത് ക്രൂരമായി തോന്നാമെങ്കിലും 1972 ല്‍ ആന്‍ഡീസ് പര്‍വതത്തില്‍ ഒരു വിമാനം തകര്‍ന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് വിദഗ്ദ്ധര്‍ അന്വേഷിച്ചിരുന്നു. അന്നു രക്ഷപ്പെട്ട യാത്രക്കാര്‍ക്ക് യാതൊരു തരത്തിലുമുള്ള ആശയവിനിമയം ഇല്ലായിരുന്നു, അതിനാല്‍ ജീവന്‍ നിലനിര്‍ത്താനായി മരിച്ചവരെ ഭക്ഷിക്കാന്‍ അവര്‍ കടുത്ത തീരുമാനമെടുത്തു. ബയോ എത്തിസിസ്റ്റ് പോള്‍ വോള്‍പ് പറഞ്ഞു: 'ഇതിന് രണ്ട് തരത്തിലുള്ള സമീപനങ്ങളുണ്ട്. ഒരാള്‍ പറയുന്നു, നാം ശരീരത്തിന് വളരെയധികം കടപ്പെട്ടിരിക്കുന്നുവെങ്കിലും, ജീവിതം പ്രാഥമികമാണ്, ഒരാള്‍ക്ക് അതിജീവിക്കാന്‍ കഴിയുന്ന ഒരേയൊരു മാര്‍ഗം ഒരു ശരീരം കഴിക്കുക എന്നതാണെങ്കില്‍, അത് സ്വീകാര്യമാണ്, പക്ഷേ അഭികാമ്യമല്ല.'

സ്‌പേസ് എക്‌സ് സിഇഒ എലോണ്‍ മസ്‌ക് ഒരിക്കല്‍ പറഞ്ഞതുപോലെ, 'നിങ്ങള്‍ക്ക് ചൊവ്വയിലേക്ക് പോകണമെങ്കില്‍ മരിക്കാന്‍ തയ്യാറാകൂ.' ബഹിരാകാശത്ത് സംഭവിക്കുന്ന മരണത്തെ നേരിടാന്‍ നാസഇതുവരെയും പ്രോട്ടോക്കോളുകള്‍ സജ്ജമാക്കിയിട്ടില്ല, എന്നാല്‍ ലോകമെമ്പാടുമുള്ള ഗവേഷകര്‍ ആദരവോടെ ഇതു തീര്‍പ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ചൊവ്വയിലേക്ക് 170 ദശലക്ഷത്തിലധികം മൈല്‍ യാത്ര ചെയ്യുമ്പോള്‍ ഒരു ക്രൂ അംഗം മരിക്കുകയാണെങ്കില്‍, മൃതദേഹം കോള്‍ഡ് സ്‌റ്റോറേജില്‍ സ്ഥാപിക്കാം. ബഹിരാകാശത്ത് ഫ്രീസുചെയ്യുന്നത് ഭൂമിയേക്കാള്‍ വളരെ വ്യത്യസ്തമാണ്. ശരീരം കാപ്‌സ്യൂളിന് പുറത്ത് ഐസ് കൊണ്ട് മൂടും. അതല്ലെങ്കില്‍, അവശേഷിക്കുന്നവര്‍ക്ക് ബഹിരാകാശത്തേക്ക് ജഡം തള്ളിയിടേണ്ടി വരും. അതു പിന്നീട് വലിയൊരു പ്രതിസന്ധിയായേക്കാം.

നാസയുടെ പ്ലാനറ്ററി പ്രൊട്ടക്ഷന്‍ ഓഫീസിലെ കാതറിന്‍ കോണ്‍ലി പോപ്പുലര്‍ സയന്‍സിനോട് പറഞ്ഞു: ശരീരം ബഹിരാകാശത്തേക്ക് വിടുന്നത് എളുപ്പമുള്ള ഓപ്ഷനാണെന്ന് തോന്നുന്നു. എന്നാല്‍, നിരവധി ദൗത്യങ്ങള്‍ ഈ രീതി തിരഞ്ഞെടുക്കുകയാണെങ്കില്‍, ഭാവിയില്‍ ചൊവ്വയിലേക്ക് പോകുന്ന റോക്കറ്റുകള്‍ മൃതദേഹങ്ങള്‍ക്ക് ഇടയിലൂടെ കടന്നു പോകേണ്ടി വരും. അതു കൊണ്ട്, ഇക്കാര്യത്തില്‍ കൃത്യമായ പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. ബഹിരാകാശ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പോലും ബഹിരാകാശയാത്രികര്‍ ചൊവ്വയില്‍ എത്തുമ്പോള്‍ അതിജീവനത്തിന് ഭീഷണിയാകുന്ന പുതിയ വെല്ലുവിളികള്‍ നേരിടേണ്ടിവരും. അതിലൊന്ന് വികിരണമാണ്. ചൊവ്വയില്‍ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത് ഭൂമിയുടേതിനേക്കാള്‍ 700 ഇരട്ടി വികിരണം ഇവിടെ അനുഭവപ്പെടുന്നുണ്ടെന്നാണ്. ഈ റേഡിയേഷന് ഹൃദയ സിസ്റ്റത്തില്‍ മാറ്റം വരുത്താനും ഹൃദയത്തെ തകരാറിലാക്കാനും ധമനികളെ കഠിനമാക്കാനും ഇടുങ്ങിയതാക്കാനും അല്ലെങ്കില്‍ രക്തക്കുഴലുകളുടെ ലൈനിംഗിലെ ചില കോശങ്ങളെ ഇല്ലാതാക്കാനും കഴിയും, ഇത് ഹൃദയ രോഗങ്ങളിലേക്ക് നയിക്കുകയും മരണത്തില്‍ അവസാനിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍, ചൊവ്വയിലൊരു ശ്മശാനം ആവശ്യമായി വരും. പക്ഷേ ഭൂമിയിലെ സൂക്ഷ്മാണുക്കളെ മറ്റ് ഗ്രഹങ്ങളിലെത്തിച്ച് മലിനപ്പെടുത്തുന്നതിനെക്കുറിച്ച് നാസയ്ക്ക് കര്‍ശന നിയമങ്ങളുണ്ട്.

'ചൊവ്വയില്‍ ജൈവവസ്തുക്കള്‍ (മൃതദേഹങ്ങള്‍ ഉള്‍പ്പെടെ) പുറന്തള്ളുന്നത് സംബന്ധിച്ച്, നാസയുടെ കോണ്‍ലി പോപ്പുലര്‍ സയന്‍സിനോട് പറഞ്ഞു,' ഭൂമിയിലെ എല്ലാ സൂക്ഷ്മാണുക്കളും കൊല്ലപ്പെടുന്നിടത്തോളം കാലം ഞങ്ങള്‍ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ ശവസംസ്‌കാരം ആവശ്യമാണ്. കുഴിച്ചിടാന്‍ സാധ്യതയുണ്ട്, ഇങ്ങനെയായാല്‍ മറ്റുള്ളവര്‍ക്ക് അതിജീവിക്കാന്‍ കഴിയും.

'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'

Follow Us:
Download App:
  • android
  • ios