ഹോളിവുഡ്: ബഹിരാകാശ സഞ്ചാരിയുമായുള്ള സംഭാഷണത്തിനിടെ ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തെക്കുറിച്ചുള്ള ചോദ്യവുമായി ഹോളിവുഡ് താരം ബ്രാഡ് പിറ്റ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന അമേരിക്കൻ ആസ്ട്രനോട്ട് നിക്ക് ഹേഗുമായുള്ള ടെലി കോൺഫ്രൻസിങ്ങിനിടെയാണ് താരം ചന്ദ്രയാൻ 2നെപറ്റി ചോദിച്ചത്.

ബ്രാഡ് പിറ്റിന്‍റെ പുതിയ ചിത്രമായ ആഡ് ആസ്ത്രയുടെ പ്രചരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ബഹിരാകാശത്തേക്കുള്ള വീഡിയോ കോൾ. നാസയുടെ വാഷിങ്ങ്ടൺ ആസ്ഥാനത്തെത്തിയാണ് താരം സ്പേസ് സ്റ്റേഷനിലേക്ക് വീഡിയോ കോൾ ചെയ്തത്. ബഹിരാകാശ നിലയത്തിൽ നിന്ന് ഹോളിവുഡ് താരത്തിന്‍റെ ചോദ്യങ്ങൾക്കുത്തരം നൽകിയത് നാസയുടെ മുതിർന്ന ബഹിരാകാശ യാത്രികരിൽ ഒരാളായ നിക് ഹേഗ്. 

ബഹിരാകാശ നിലയത്തിലുള്ള ആസ്ട്രനോട്ടുകൾക്കായി സിനിമയുടെ പ്രത്യേക സ്ക്രീനിംഗ് നേരത്തെ നടന്നിരുന്നു. അത് കൊണ്ട് ആദ്യ ചോദ്യം ആസ്ട്രോനോട്ടായുള്ള തന്‍റെ അഭിനയം എങ്ങനെയെന്നത് തന്നെ.

വാ‍‌‌ർത്താ റിപ്പോർട്ടുകൾ പിന്തുടർന്നിരുന്നുവെന്ന് പറഞ്ഞ നിക് ഒന്ന് കൂടി കൂട്ടിച്ചേർത്തു.ബഹിരാകാശത്ത് ചെയ്യുന്ന എല്ലാ പ്രവർത്തികളും ബുദ്ധിമുട്ടേറിയതാണ്. ബഹിരാകാശ ഗവേഷണത്തിൽ പരസ്പരസഹകരണം അത്യാവശ്യമാണ്. ചോദ്യങ്ങൾ സ്പേസ് സ്റ്റേഷനിലെ ജീവിതത്തെക്കുറിച്ചും, സീറോ ഗ്രാവിറ്റിയിലെ പരീക്ഷണങ്ങളിലേക്കും നീണ്ടു.,

20 മിനുട്ടോളം നീണ്ട ഫോൺകോൾ അവസാനിപ്പിക്കുന്നതിന് മുമ്പ് സയൻസ് ഫിക്ഷൻ സിനിമകൾ കൂടുതൽ പേരേ ശാസ്ത്രത്തിലേക്ക് ആകർഷിക്കുമെന് പ്രതീക്ഷയും നിക് ഹേഗ് പങ്കുവച്ചു.