Asianet News MalayalamAsianet News Malayalam

കൊറോണവൈറസിന് വാക്‌സിന്‍ കണ്ടെത്തല്‍ അസാധ്യമോ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

എച്ച് ഐ വിയെയും മലേറിയയും പോലെ പെട്ടെന്ന് മ്യൂട്ടേഷന്‍ സംഭവിക്കാത്തതിനാല്‍ കൊവിഡിന് വാക്‌സിന്‍ സാധ്യമാണെന്നും അഭിപ്രായമുയര്‍ന്നു.
 

Covid 19 might never have a vaccine  like HIV, dengue: experts
Author
London, First Published May 4, 2020, 6:58 PM IST

ലണ്ടന്‍: എയ്ഡ്‌സ്, ഡെങ്കി എന്നീ രോഗങ്ങള്‍ പോലെ കൊവിഡ് 19നും വാക്‌സിന്‍ വികസിപ്പിക്കാന്‍ ശാസ്ത്രലോകത്തിന് കഴിയാതിരിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. 'ചില വൈറസുകള്‍ക്കെതിരെ നമുക്ക് വാക്‌സിന്‍ വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വാക്‌സിന്‍ നിര്‍മിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്ന് പൂര്‍ണമായി ഉറപ്പിക്കാറായിട്ടില്ല. വാക്‌സിന്‍ കണ്ടെത്തിയാല്‍ തന്നെ സുരക്ഷിതത്വയും ഫലപ്രാപ്തിയും തെളിയിക്കണം'-  ലണ്ടനിലെ ഗ്ലോബല്‍ ഇംപീരിയല്‍ കോളേജിലെ പ്രൊഫസര്‍ ഡേവിഡ് നബ്ബാരോ സിഎന്‍എന്നിനോട് പറഞ്ഞു.

വാക്‌സിന്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ കണ്ടെത്താന്‍ സാധിച്ചേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷന്‍ ഡയറക്ടര്‍ ആന്റണി ഫൗസി പറഞ്ഞു. എന്നാല്‍, അതില്‍കൂടുതല്‍ സമയമെടുത്തേക്കാമെന്ന് മറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എച്ച് ഐ വിയെയും മലേറിയയും പോലെ പെട്ടെന്ന് മ്യൂട്ടേഷന്‍ സംഭവിക്കാത്തതിനാല്‍ കൊവിഡിന് വാക്‌സിന്‍ സാധ്യമാണെന്നും അഭിപ്രായമുയര്‍ന്നു. ഒന്നര വര്‍ഷത്തിനുള്ളില്‍ വാക്‌സിന്‍ വികസിപ്പിക്കാന്‍ കഴിയില്ലെന്നതിന് അസാധ്യമാണെന്നര്‍ഥമില്ല. പ്ലാന്‍ എയും പ്ലാന്‍ ബിയും ആവശ്യമാണ്. ഡോ. പീറ്റര്‍ ഹോടെസ് അഭിപ്രായപ്പെട്ടു. 

കൊറോണവൈറസിനെതിരെ എങ്ങനെ പോരാടണമെന്ന് ഓരോ സമൂഹവും ആലോചിക്കണമെന്നും നബ്ബാരോ വ്യക്തമാക്കി. അതേസമയം, കൊവിഡിനെതിരെ നൂറോളം വാക്‌സിനുകളാണ് പരീക്ഷണ ശാലയിലുള്ളത്. ചില വാക്‌സിനുകള്‍ മനുഷ്യരിലും പരീക്ഷിച്ചു. വാക്‌സിന്‍ വിപണിയിലെത്താന്‍ ഒരു വര്‍ഷത്തിലേറെ സമയമെടുക്കാമെന്നാണ് ശാസ്ത്രജ്ഞരുടെയും വാദം.
 

Follow Us:
Download App:
  • android
  • ios