3500 കിലോമീറ്റർ വരെ പരിധിയുള്ളതും ആണവ പോർമുന ഘടിപ്പിക്കാവുന്നതുമായ മിസൈലാണിത്.
ബാലാസോർ: അഗ്നി-3 മിസൈൽ ആദ്യമായി രാത്രിയിൽ പരീക്ഷിച്ചു. ശനിയാഴ്ച രാത്രി ഒഡിഷ തീരത്തെ എ.പി.ജെ. അബ്ദുൽകലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം. 3500 കിലോമീറ്റർ വരെ പരിധിയുള്ളതും ആണവ പോർമുന ഘടിപ്പിക്കാവുന്നതുമായ മിസൈലാണിത്. സൈന്യത്തിലെ സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡാണ് പരിശീലനത്തിന്റെ ഭാഗമായി പരീക്ഷണം നടത്തിയത്. ഡിആർഡിഒയുടെ നേതൃത്വത്തിൽ നിർമിച്ച് കരസേനയ്ക്ക് കൈമാറിയ മിസൈലാണിത്. 17 മീറ്റർ നീളവും രണ്ടു മീറ്റർ വ്യാസവുമുള്ള മിസൈലിന് 50 ടൺ ഭാരമുണ്ട്.
Add Asianetnews as a Preferred Source

