Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ ഫോനിയെ നിരീക്ഷിച്ചു; രക്ഷപ്പെട്ടത് ആയിരങ്ങളുടെ ജീവന്‍

കാലാവസ്ഥാ വകുപ്പിന് വിവരങ്ങള്‍ തല്‍സമയം ലഭ്യമാക്കിയത് ഇന്‍സാറ്റ് 3ഡി, ഇന്‍സാറ്റ് 3ഡിആര്‍, സ്കാറ്റ്സാറ്റ് 1, ഓഷ്യന്‍ സാറ്റ്-2, മേഘ ട്രോപ്പിക്വസ് എന്നീ ഉപഗ്രഹങ്ങളാണ്. ഇവയില്‍ നിന്നുള്ള വിവരങ്ങള്‍ കാറ്റിന്‍റെ തീവ്രത, സ്ഥാനം, വേഗത, മഴയുടെ സാധ്യത എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കി. 

How Isro satellites tracked Fani, saved many lives
Author
India, First Published May 5, 2019, 2:42 PM IST

ചെന്നൈ: ഇന്ത്യയുടെ കാലവസ്ഥാ നിരീക്ഷണ ഉപഗ്രങ്ങള്‍ കഴിഞ്ഞ വാരം ദക്ഷിണേന്ത്യയിലേക്ക് സൂക്ഷ്മമായി അതിന്‍റെ കണ്ണ് തുറന്ന് വച്ചിരിക്കുകയാണ്. അഞ്ച് ഉപഗ്രഹങ്ങളാണ് ഫോനി കൊടുങ്കാറ്റിനെ മാത്രം നിരീക്ഷിക്കാന്‍ ഉണ്ടായിരുന്നത്. 

വിനാശകാരിയായ ഒരു കൊടുങ്കാറ്റിന്‍റെ രൂപീകരണം ഇന്ത്യന്‍ കാലവസ്ഥ വകുപ്പ് കൃത്യമായി പ്രവചിച്ചതില്‍ വലിയ പങ്കാണ് ഈ ഉപഗ്രഹ കണ്ണുകള്‍ക്കും ഐഎസ്ആര്‍ഒയ്ക്കും ഉള്ളത്. ഒരോ 15 മിനുട്ടിലും ഐഎസ്ആര്‍ ഒ ഉപഗ്രഹങ്ങള്‍ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ എത്തിച്ചുകൊണ്ടിരുന്നു. ഇത് മൂലം നടത്തിയ കാലവസ്ഥ പ്രവചനവും, അതിന് അനുസരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളും രക്ഷിച്ചത് ആയിരങ്ങളുടെ ജീവനാണ്.

കാലാവസ്ഥാ വകുപ്പിന് വിവരങ്ങള്‍ തല്‍സമയം ലഭ്യമാക്കിയത് ഇന്‍സാറ്റ് 3ഡി, ഇന്‍സാറ്റ് 3ഡിആര്‍, സ്കാറ്റ്സാറ്റ് 1, ഓഷ്യന്‍ സാറ്റ്-2, മേഘ ട്രോപ്പിക്വസ് എന്നീ ഉപഗ്രഹങ്ങളാണ്. ഇവയില്‍ നിന്നുള്ള വിവരങ്ങള്‍ കാറ്റിന്‍റെ തീവ്രത, സ്ഥാനം, വേഗത, മഴയുടെ സാധ്യത എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കി. കാറ്റിന്‍റെ മധ്യ പ്രദേശത്ത് നിന്നും 1000 കിലോ മീറ്റര്‍ പരിധിയില്‍ വരെ മേഘാവ‍ൃതമായിരുന്നു ഈ കാലയളവില്‍.

ഇതില്‍ കാറ്റിന്‍റെ 100 മുതല്‍ 200 കിലോമീറ്റര്‍ പരിധിയില്‍ ശക്തമായ മഴയും പെയ്തിരുന്നു. കാലവസ്ഥ പ്രവചനത്തില്‍ ഉപഗ്രഹങ്ങള്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. തങ്ങളുടെ മാനകങ്ങളുടെ അടിസ്ഥാനത്തില്‍ ഇവയില്‍ നിന്നും കൃത്യമായ അന്തരീക്ഷത്തിലെ അവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നത് കുറ്റമറ്റ കാലവസ്ഥ പ്രവചനത്തിന് ഉതകുന്നുവെന്നാണ് ഐഎംഡി ഡയറക്ടര്‍ ജനറല്‍ കെജെ രമേഷ് പറയുന്നത്.

ഐഎംഡിയുടെ കൃത്യമായ പ്രവചനത്തില്‍ ഫാനി തീരം തൊട്ടപ്പോള്‍ ആന്ധ്ര, ഒഡീഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും 11.5 ലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. ഇത് മൂലം വലിയ തോതിലുള്ള ആള്‍നാശം ഒഴിവാക്കാന്‍ സാധിച്ചു. ഇതിനെ യുഎന്‍ പോലും പ്രകീര്‍ത്തിച്ചിട്ടുണ്ട്. 

ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങളില്‍ നിന്നും സ്കാറ്റ് സാറ്റ്-1, ഒഷ്യന്‍ സാറ്റ് -2 എന്നിവയാണ് നിര്‍ണ്ണായകമായ സമുദ്രനിരപ്പ്, കാറ്റിന്‍റെ വേഗതയും ദിശയും എന്നിവ സംബന്ധിച്ച ഡാറ്റ നല്‍കിയത്.

Follow Us:
Download App:
  • android
  • ios