Asianet News MalayalamAsianet News Malayalam

ഇസ്രയേല്‍ നല്‍കി ഇന്ത്യ പ്രയോഗിച്ചു; ജയ്ഷയുടെ നെഞ്ചം പിളര്‍ന്ന് സ്പൈസ് 2000

2015 ലാണ് സ്‌പൈസ് 2000 കിറ്റുകൾ വ്യോമസേനയിൽ ഉൾപ്പെടുത്തുന്നത്. 1000 കിലോ ബോംബുകൾക്കായാണ് സ്‌പൈസ്-2000 ഉപയോഗിക്കുന്നത്. 60 കിലോമീറ്ററാണ് ഇവയുടെ ഗ്ലൈഡ് റേഞ്ച്

IAF air strikes: Did India take the Israeli 'SPICE bomb' route
Author
Kerala, First Published Feb 26, 2019, 9:29 PM IST

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് പാകിസ്ഥാന്‍ മണ്ണിലെ ഭീകരപരിശീലന കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി ഇന്ത്യ പകരം വീട്ടി. നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ബാലാകോട്ട് സെക്ടറിലെ ഭീകരരുടെ ക്യാമ്പ് പൂര്‍ണമായി തകര്‍ന്നു. മിറാഷ് 2000 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 1,000 കിലോ ബോംബുകളാണ് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്.

എന്നാല്‍ ഏതാണ് ഈ ബോംബ്. അതാണ് സ്‌പൈസ് 2000. 2015 ലാണ് സ്‌പൈസ് 2000 കിറ്റുകൾ വ്യോമസേനയിൽ ഉൾപ്പെടുത്തുന്നത്. 1000 കിലോ ബോംബുകൾക്കായാണ് സ്‌പൈസ്-2000 ഉപയോഗിക്കുന്നത്. 60 കിലോമീറ്ററാണ് ഇവയുടെ ഗ്ലൈഡ് റേഞ്ച്. സ്‌പൈസ്-1000 കിറ്റിന് 100 കിലോമീറ്റർ റേഞ്ചാണുള്ളത്. വളരെ ദൂരെയുള്ള ലക്ഷ്യങ്ങളെ ഭേദിക്കാൻ കഴിയുന്ന ചെറിയ ബോംബുകളായതുകൊണ്ട് തന്നെ ഭൂമിയിൽ നിന്നുള്ള റഡാറുകൾക്ക് ഇവ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. 

സാധാരണ ബോംബുകളെ അപേക്ഷിച്ച് സ്‌പൈസിനെ കൃത്യതയോടെ നിയന്ത്രിക്കാൻ കഴിയും. ഇസ്രയേൽ നിർമ്മിത ക്രൂസ് മിസൈലായ ക്രിസ്റ്റല്‍ മേസും വ്യോമസേന മിറാഷ് -2000 ൽ സമന്വയിപ്പിച്ചിട്ടുണ്ട്. ഇസ്രയേലില്‍ നിന്നാണ് വ്യോമസേന ഈ ബോംബുകള്‍ വാങ്ങിയത് എന്നതാണ് ശ്രദ്ധേയം.  സ്‌പൈസ് ഇന്ത്യയുടെ കയ്യിലുള്ള ആണവേതര ബോംബുകളിൽ ഏറ്റവും വമ്പനാണ്. 

ജിപിഎസിന്റെ സഹായത്തോടെ ലക്ഷ്യത്തിലെത്തിക്കുന്ന ഈ ബോംബ് ഭീകരർ ഒളിച്ചിരിക്കുന്ന ഗുഹകൾ, തുരങ്കങ്ങൾ എന്നിവ നശിപ്പിക്കാനാണ് ഉപയോഗിക്കുന്നത്.  റേഞ്ച് കൂടുതലുള്ള സ്‌പൈസ് ബോംബുകൾ വ്യോമസേന ഉപയോഗിച്ചിരിക്കാം എന്ന് പറയുന്നത്. നിയന്ത്രണ രേഖ കടന്ന് അധികം ഉള്ളിലേക്ക് പോകാതെ തന്നെ പരമാവധി പ്രഹരശേഷി കൈവരിക്കാൻ കഴിയും എന്നതാണ് സ്‌പൈസിനെ ഉപയോഗിക്കാന്‍ വ്യോമസേനയെ പ്രേരിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios