Asianet News MalayalamAsianet News Malayalam

നാസയെ തളളി ഐഎസ്ആര്‍ഒ; വിക്രം ലാൻഡർ എവിടെയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു

വിക്രം ലാന്‍ഡര്‍ എവിടെയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പ്രതികരിച്ചു. സെപ്തംബര്‍ 10ന് തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
 

isro denied nasas argument on vikram lander chandrayaan 2
Author
Bengaluru, First Published Dec 4, 2019, 8:56 AM IST

ബംഗളൂരു: ചന്ദ്രോപരിതലത്തില്‍ സേഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ശ്രമത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി(നാസ)യുടെ വാദത്തെ തള്ളി ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡര്‍ എവിടെയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പ്രതികരിച്ചു. സെപ്തംബര്‍ 10ന് തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വിവരം ഇന്നലെ പുലര്‍ച്ചെയോടെയാണ് നാസ പുറത്തുവിട്ടത്. ഇന്ത്യന്‍ സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഷണ്‍മുഖമാണ് കണ്ടെത്തലിന് പിന്നില്‍.  21 ഭാഗങ്ങളായി ചിന്നിച്ചിതറിയ നിലയിലാണ് വിക്രം ലാന്‍ഡറുള്ളതെന്നാണ് നാസ അറിയിച്ചത്. 

Read Also: വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ; ചിത്രങ്ങള്‍ പുറത്തുവിട്ടു

Follow Us:
Download App:
  • android
  • ios