ഹിരാകാശത്തേക്കു വിനോദസഞ്ചാരികളെ കൊണ്ടു പോകാന്‍ ഉദ്ദേശിച്ച് തയ്യാറാക്കി കൊണ്ടിരിക്കുന്ന പദ്ധതിയുടെ മോക്ക് ട്രില്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് തലവന്‍ ജെഫ് ബെസോസ്. യാത്രികരുടെ റിഹേഴ്‌സലിന്റെ അവസാന ഘട്ടത്തില്‍ റോക്കറ്റ് വിക്ഷേപണവും തിരികെ ലോഞ്ച്പാഡിലേക്കുള്ള വരവുമടക്കം എല്ലാം വിജയമാണെന്ന് ജെഫ് ബെസോസ് വ്യക്തമാക്കി. ഇതിനു വേണ്ടിയുള്ള റോക്കറ്റാണ് ബ്ലൂ ഒറിജിന്‍. അതിന്റെ പതിനഞ്ചാമത്തെ പരീക്ഷണ പറക്കല്‍ ന്യൂ ഷെപ്പേര്‍ഡ് സബോര്‍ബിറ്റല്‍ പൂര്‍ത്തിയാക്കി. ഇതോടെ, യഥാര്‍ത്ഥ ബഹിരാകാശ ടൂറിസവുമായി ഒരു പടി കൂടി ബെസോസിന്റെ കമ്പനി അടുത്തു. ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള കമ്പനി വിനോദസഞ്ചാരികളുമായുള്ള അതിന്റെ ആദ്യ ബഹിരാകാശ യാത്ര നടത്താന്‍ ഈ ദൗത്യം ഉപയോഗിക്കും. 

പരീക്ഷണ വിക്ഷേപണ സമയത്ത് മനുഷ്യരാരും കാപ്‌സ്യൂളിനുള്ളില്‍ ഉണ്ടായിരുന്നില്ല. പകരം, റിഹേഴ്‌സലില്‍ നാല് ബ്ലൂ ഒറിജിന്‍ ജീവനക്കാര്‍, ഭാവി ബഹിരാകാശ സഞ്ചാരികള്‍ അവരുടെ ആദ്യ യാത്രയ്ക്കായി ചെയ്യുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കി. തുടര്‍ന്ന് എങ്ങനെയാണോ ശരിയായ വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അതിനു തുല്യമായ രീതിയില്‍ മോക്ക് ക്രൂ അവരുടെ ഇരിപ്പിടങ്ങളില്‍ തുടര്‍ന്നു. പിന്നീട്, ക്യാപ്‌സ്യൂളിനുള്ളില്‍ നിന്ന് പുറത്തുകടന്നു. ഒരു പരീക്ഷണം മാത്രമാണിതെങ്കിലും, ബഹിരാകാശത്തെ അന്തിമ അതിര്‍ത്തിയിലേക്ക് പോകുന്നതിന് മുമ്പ് ബ്ലൂ ഒറിജിന്റെ ആദ്യ ക്രൂ സ്വീകരിക്കുന്ന അതേ രീതിയിലായിരുന്നു കാര്യങ്ങളെല്ലാം. 

ഈ ഫ്‌ലൈറ്റും ഭാവി ദൗത്യങ്ങളും തമ്മിലുള്ള വ്യത്യാസം, കാപ്‌സ്യൂളില്‍ മനുഷ്യര്‍ ഇരിക്കാതെ റോക്കറ്റ് പറന്നുയര്‍ന്നുവെന്നതാണ്. മാനെക്വിന്‍ സ്‌കൈവാള്‍ക്കര്‍ എന്ന ടെസ്റ്റ് ഡമ്മിയായിരുന്നു ഒരേയൊരു കാപ്‌സ്യൂള്‍ സഞ്ചാരി. 60 അടി ഉയരമുള്ള ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റ് ബ്ലൂ ഒറിജിന്റെ വിപുലമായ മരുഭൂമി വിക്ഷേപണ കേന്ദ്രമായ ടെക്‌സസിലെ വാന്‍ ഹോണിന് വടക്ക് സൈറ്റില്‍ നിന്നാണ് പറന്നുയര്‍ന്നത്. റോക്കറ്റ് അസിസ്റ്റഡ് ലാന്‍ഡിംഗും ഇത് പൂര്‍ത്തിയാക്കി.

ന്യൂ ഷെപ്പേര്‍ഡിന് മുകളിലൂടെ സഞ്ചരിക്കുന്ന ക്യാപ്‌സ്യൂള്‍ ആറ് യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതില്‍ ഇരിക്കാനാവുന്ന സീറ്റുകളുണ്ട്. ഓരോ സീറ്റിനും സ്വന്തമായി ഒരു വിന്‍ഡോയുമുണ്ട്, ബഹിരാകാശത്തേക്ക് പറക്കുന്നതില്‍ ഏറ്റവും വലിയ വാഹനമാണ് ബ്ലൂ ഒറിജിന്‍. ഇന്റീരിയറില്‍ ഉടനീളം നിരവധി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്, ഇത് തങ്ങള്‍ ലോകത്തിന് പുറത്താണെന്ന് പലരെയും ഓര്‍മ്മിപ്പിക്കുന്നു.

ബഹിരാകാശത്തേക്കുള്ള പറക്കലിനെക്കുറിച്ചും അതിനു വേണ്ടി വരുന്ന തുകയേക്കുറിച്ചും തീയതിയെക്കുറിച്ചും ബ്ലൂ ഒറിജിന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 62 മൈല്‍ ഉയരത്തില്‍ സഞ്ചാരികളെ എത്തിക്കാന്‍ ഇതു പദ്ധതിയിടുന്നു. ഈ ഉയരത്തില്‍, പൂജ്യം ഗുരുത്വാകര്‍ഷണം കാരണം യാത്രക്കാര്‍ക്ക് ഭാരക്കുറവ് അനുഭവപ്പെടുകയും ബഹിരാകാശത്തിന്റെ ഇരുട്ട് പശ്ചാത്തലമായി കാണുകയും ചെയ്യും. ലിഫ്‌റ്റോഫിന് 30 മിനിറ്റ് മുമ്പ് യാത്രക്കാര്‍ കയറണം. ബോര്‍ഡിംഗ് മുതല്‍ തിരികെ നിലത്തു എത്തുന്നതുവരെയുള്ള 41 മിനിറ്റാണ് യാത്രാസമയം.