233 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമുഖത്ത് സംഭവിച്ച അജ്ഞാത വംശനാശം സംബന്ധിച്ച് ശാസ്ത്രലോകത്തിന് ഇപ്പോള്‍ നിര്‍ണായകമായ അറിവ് ലഭിച്ചിരിക്കുന്നു. അഗ്‌നിപര്‍വ്വത സ്ഫോടനങ്ങള്‍ മൂലമുണ്ടായ വംശനാശമാണ് ലോകത്തു നിന്നും അന്ന് വലിയൊരു വിഭാഗം ജീവി വര്‍ഗ്ഗം അപ്രത്യക്ഷമായത് എന്നാണ് കണ്ടെത്തല്‍ ഇതുമായി പഠനം നടത്തുന്ന ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. പാറ സാമ്പിളുകളിലും ഫോസിലുകളിലും കുടുങ്ങിയ കെമിക്കലുകളായ കാര്‍ണിയല്‍ പ്ലൂവിയല്‍ എപ്പിസോഡ് എന്ന് വിളിക്കപ്പെടുന്ന തെളിവുകളാണ് ഗവേഷകര്‍ കണ്ടെത്തി പഠനവിധേയമാക്കിയിരിക്കുന്നത്. 

എന്‍ഡ്-ക്രിറ്റേഷ്യസ് വംശനാശം എന്ന അഞ്ചാമത്തെ സിദ്ധാന്തത്തിന്റെ തുടര്‍ച്ചയാണ് ഇത്. 233 ദശലക്ഷം വര്‍ഷം മുന്‍പ് നടന്ന ഇന്നത്തെ കാനഡയിലാണ് ഇത്തരം വലിയ കൂട്ട അഗ്‌നിപര്‍വ്വത സ്ഫോടനങ്ങള്‍ സംഭവിച്ചതെന്നാണ് അനുമാനം. അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍ വലിയ തോതില്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുകയും വലിയ കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിക്കുകയും ചെയ്തു. ഇത് അന്ന് പരിണാമ ദശയിലുണ്ടായിരുന്ന ദിനോസറുകള്‍ക്ക് ലോകം അടക്കിഭരിക്കാന്‍ ഗുണം ചെയ്തുവെന്നാണ് പഠനം പറയുന്നത്.

കനേഡിയന്‍ റാങ്കെല്ലിയ പ്രവിശ്യയില്‍ നിന്നുള്ള സ്‌ഫോടനമാണ് ഇപ്പോള്‍ പഠനവിധേയമാക്കി കൊണ്ടിരിക്കുന്നത്. ഇത് എങ്ങനെയുണ്ടെന്ന് വിശദീകരിക്കുന്ന ഒരു ഗവേഷണം ഇപ്പോള്‍ സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. 17 ശാസ്ത്രജ്ഞരുടെ സംഘമാണ് ഇതിനു നേതൃത്വം നല്‍കുന്നത്. വുഹാനിലെ ചൈന യൂണിവേഴ്‌സിറ്റി ഓഫ് ജിയോസയന്‍സസിലെ ജാക്കോപോ ഡാല്‍ കോര്‍സോയും ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി ഓഫ് സ്‌കൂള്‍ ഓഫ് എര്‍ത്ത് സയന്‍സസിലെ മൈക്ക് ബെന്റണുമാണ് ഈ പഠനത്തിന് നേതൃത്വം നല്‍കുന്നത്.

ജീവിത ചരിത്രത്തിന്റെ കഴിഞ്ഞ 500 ദശലക്ഷം വര്‍ഷങ്ങളില്‍ ഇതുവരെ അഞ്ച് 'വലിയ' വംശനാശങ്ങള്‍ പാലിയന്റോളജിസ്റ്റുകള്‍ കണ്ടെത്തിയിരുന്നു, പ്രൊഫസര്‍ ഡാല്‍ കോര്‍സോ പറഞ്ഞു. 'ഇവയെല്ലാം ഭൂമിയുടെയും ജീവന്റെയും പരിണാമത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തി. മറ്റൊരു വലിയ വംശനാശ സംഭവത്തെക്കുറിച്ച് ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്, കൂടാതെ കരയിലും സമുദ്രങ്ങളിലും ജീവന്‍ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നതില്‍ ഇത് ഒരു പ്രധാന പങ്ക് വഹിച്ചു. മനുഷ്യന്റെ ഉത്ഭവം അടയാളപ്പെടുത്തുന്ന പുതിയ പരിസ്ഥിതി വ്യവസ്ഥകളുടെ തുടക്കവും ഇവിടെ നിന്നായിരുന്നു.'

ഈ ഘട്ടത്തില്‍ ഏകദേശം 200 ദശലക്ഷം വര്‍ഷങ്ങളായി ദിനോസറുകള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും താരതമ്യേന അപ്രധാനവും ചെറുതുമായ ഒരു കൂട്ടം ജീവജാലങ്ങളായി അവര്‍ അവശേഷിച്ചു. തുടര്‍ന്ന്, വന്‍തോതിലുള്ള വംശനാശം മൂലം പുതിയ പരിസ്ഥിതി വ്യവസ്ഥകള്‍ രൂപപ്പെട്ടു, ഇത് ആധുനിക ശൃംഖലകളോട് സാമ്യമുള്ളതും ദിനോസറുകളുടെ ആധിപത്യമുള്ളതുമായ ലോകത്തിന്റെ തുടര്‍ച്ചയായിരുന്നുവെന്നു ഗവേഷകര്‍ പറയുന്നു. ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വളര്‍ന്നുവന്ന പുതിയ സസ്യങ്ങള്‍ ദിനോസറുകള്‍ ഉള്‍പ്പെടെയുള്ള സസ്യഭക്ഷണ ജീവജാലങ്ങള്‍ക്ക് അനുയോജ്യമല്ലായിരുന്നുവെന്ന് പ്രൊഫസര്‍ ബെന്റണ്‍ പറയുന്നു. ഈര്‍പ്പമുള്ള കാലഘട്ടത്തിനുശേഷം അത് വരണ്ട അവസ്ഥയിലേക്ക് നയിച്ചു. ഏകദേശം 10 ദശലക്ഷം വര്‍ഷം നീണ്ടുനില്‍ക്കുകയും കോണിഫെറസ് വനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ മാറി.

66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം വംശനാശം സംഭവിക്കുന്നതുവരെ ദിനോസറുകള്‍ കര, കടല്‍, വായു എന്നിവയുടെ ഭൂപ്രകൃതിയില്‍ ആധിപത്യം പുലര്‍ത്തി. കൂട്ടത്തോടെ വംശനാശത്തിന് ശേഷം ദിനോസറുകള്‍ അവസരത്തിന്റെ ജാലകത്തില്‍ മുതലെടുക്കുമ്പോള്‍ മറ്റ് മൃഗങ്ങളും ആദ്യത്തെ സസ്തനികളും ആമകളും മുതലകളും പ്രത്യക്ഷപ്പെട്ടു. ദിനോസറുകള്‍ തഴച്ചുവളരാന്‍ ആവശ്യമായ അവസരങ്ങളുടെ ജാലകമായിരുന്നു ഭൂമി വളരെ പെട്ടെന്നു മാറിയതോടെയാണ് അവര്‍ക്കു കൂട്ട വംശനാശം സംഭവിച്ചതെന്നാണ് പ്രൊഫസര്‍ ബെന്റണ്‍ പറയുന്നത്.

ലോകജീവിതത്തിന്റെ ബഹുഭൂരിപക്ഷത്തിന്റെയും കൂട്ടവംശനാശം സംഭവിച്ചത് അഞ്ചു തരത്തിലായിരുന്നുവെന്ന് ശാസ്ത്രലോകം നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ കണ്ടെത്തലുകള്‍ ആറാമത്തേതാണ്. ഇതില്‍ ആദ്യത്തേതാണ് എന്‍ഡ്-ഓര്‍ഡോവീഷ്യന്‍ കൂട്ട വംശനാശം. 540 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് പരമ്പരാഗത വലിയ അഞ്ച് വംശനാശ സംഭവങ്ങളില്‍ ആദ്യത്തേത്, ഏറ്റവും കഠിനമായ രണ്ടാമത്തെ സംഭവമായിരിക്കാം. ഫലത്തില്‍ എല്ലാ ജീവജാലങ്ങളും അക്കാലത്ത് കടലിലായിരുന്നു, ഇതില്‍ 85% ജീവികളും അപ്രത്യക്ഷമായി.

ഡെവോണിയന്‍ കൂട്ട വംശനാശമാണ് രണ്ടാമത്തേത്. ഏകദേശം 375-359 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്, വലിയ പാരിസ്ഥിതിക വ്യതിയാനങ്ങള്‍ ഒരു പ്രധാന വംശനാശത്തിന് കാരണമായി, ഇത് പ്രധാന മത്സ്യഗ്രൂപ്പുകളെ തുടച്ചുമാറ്റുകയും 100 ദശലക്ഷം വര്‍ഷത്തേക്ക് പുതിയ പവിഴപ്പുറ്റുകള്‍ രൂപപ്പെടുകയും ചെയ്തു.

എന്‍ഡ്-പെര്‍മിയന്‍ കൂട്ട വംശനാശം (മഹത്തായ മരണം) ആണ് മൂന്നാമത്തേത്. ഏറ്റവും വലിയ വംശനാശ സംഭവവും ഭൂമിയുടെ പരിസ്ഥിതിയെ ഏറ്റവും ആഴത്തില്‍ ബാധിച്ച സംഭവവും ഇതു തന്നെ. ഏകദേശം 252 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് നടന്നത്. ഒരു ഫോസില്‍ റെക്കോര്‍ഡ് പോലും ബാക്കിവെക്കാതെ 97% ജീവജാലങ്ങളും എന്നെന്നേക്കുമായി അപ്രത്യക്ഷമായി.

എന്‍ഡ്-ട്രയാസിക് വംശനാശമാണ് നാലാമത്തേത്. ആദ്യകാല ദിനോസറുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഈ വംശനാശത്തെ തുടര്‍ന്നാണ്. ദിനോസറുകള്‍ പോലെ വലിയ ഉഭയജീവികളും സസ്തനികള്‍ പോലുള്ള ഉരഗങ്ങളുമാണ് കരയിലെ മൃഗങ്ങളില്‍ പ്രധാനപ്പെട്ടവയായി മാറിയത്. 201 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ ദ്രുതഗതിയിലുള്ള വംശനാശം അത് മാറ്റി. എന്‍ഡ്-ക്രിറ്റേഷ്യസ് വംശനാശമാണ് അഞ്ചാമത്തേത്. ഇത് 66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുകയും ദിനോസറുകളുടെ ഭരണം അവസാനിപ്പിക്കുകയും ചെയ്തു.