ബെംഗളുരു: ചന്ദ്രോപരിതലത്തിന്‍റെ കൃത്യതയാർന്ന ചിത്രങ്ങൾ പകർത്തി ചന്ദ്രയാൻ 2 ഓർബിറ്റർ. ചന്ദ്രയാൻ ഓർബിറ്ററിന്‍റെ ഹൈ റെസല്യൂഷൻ ക്യാമറ (OHRC) പകർത്തിയ ദൃശ്യങ്ങളാണ് ഇസ്രൊ പുറത്തുവിട്ടത്. 

മികച്ച ക്വാളിറ്റിയുള്ള ഹൈ റെസല്യൂഷൻ ചിത്രങ്ങളാണ് ‌ഓർബിറ്റർ പകർത്തിയിരിക്കുന്നത്. ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. ഇപ്പോൾ ചന്ദ്രനെ വലം വയ്ക്കുന്ന മറ്റ് ഓർബിറ്ററുകളേക്കാൾ മികച്ച ചിത്രങ്ങൾ പകർത്താൻ ചന്ദ്രയാൻ ഓർബിറ്ററിനാകും. നിലവിൽ ചന്ദ്രോപരിതലത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് ഈ ഓർബിറ്റർ ക്യാമറ മുതൽക്കൂട്ടാകും. 

അതേസമയം, ചന്ദ്രയാൻ ലാൻഡറിന്‍റെ സ്ഥാനം കണ്ടെത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കില്ലെന്ന് ഇസ്രൊ വ്യക്തമാക്കി. സെപ്റ്റംബർ ആദ്യവാരമാണ് ചന്ദ്രയാൻ 2 ദൗത്യത്തിന്‍റെ ലാൻഡർ വിക്രം ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീണ് ബന്ധം വിച്ഛേദിക്കപ്പെട്ടത്.