അമേരിക്കയിലെ ഉട്ടാ മരുഭൂമിയിലാണ് ക്യാപ്സൂൾ ഇറങ്ങിയത്. ഇന്ത്യൻ സമയം 8.22 ഈ ലാൻഡിങ്ങ്.

നാസയുടെ ഛിന്നഗ്രഹ സാമ്പിൾ ശേഖരണ ദൗത്യം വിജയം. ഒസിരിസ് റെക്സ് ശേഖരിച്ച ബെന്നു ഛിന്നഗ്രഹത്തിൽ നിന്നുള്ള സാമ്പിളുകൾ ഭൂമിയിൽ എത്തി. പേടകത്തിൽ സൂക്ഷിച്ചിരുന്ന സാമ്പിൾ ക്യാപ്സൂൾ സുരക്ഷിതമായി ഭൂമിയിൽ ലാൻഡ് ചെയ്തു. അമേരിക്കയിലെ ഉട്ടാ മരുഭൂമിയിലാണ് ക്യാപ്സൂൾ ഇറങ്ങിയത്. ഇന്ത്യൻ സമയം 8.22 ഈ ലാൻഡിങ്ങ്. ക്യാപ്സൂൾ നാസയുടെ വിദഗ്ധ സംഘം വീണ്ടെടുത്ത് പരീക്ഷണശാലയിലേക്ക് കൊണ്ടുപോയി. ആസ്ട്രോമെറ്റീരിയൽസ് അക്വിസിഷൻ ആൻഡ് ക്യുറേഷൻ ഫെസിലിറ്റിയിലായിരിക്കും തുടർപഠനങ്ങൾ. സൗരയൂധത്തിന്റെ ഉത്പത്തിയെക്കുറിച്ചടക്കമുള്ള നിർണായക വിവരങ്ങൾ ബെന്നുവിൽ നിന്നുള്ള കല്ലും മണ്ണും പഠിക്കുന്നതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

അതേ സമയം, പേടകത്തെ ഭൂമിയിലേക്ക് അയച്ച ഉപഗ്രഹം അടുത്ത ലക്ഷ്യസ്ഥാനത്തിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. അപോഫിസ് എന്ന ഛിന്നഗ്രഹത്തിലേക്കാണ് ഇനി യാത്ര. 2029 ലായിരിക്കും പേടകം അവിടെയെത്തുക. 2016 സെപ്റ്റംബർ എട്ടിനാണ് ഒസിരിസ് ഉപഗ്രഹത്തെ വിക്ഷേപിച്ചത്.
2020 ഒക്ടോബർ ഇരുപതിനാണ് പേടകം ബെന്നുവിൽ നിന്ന് സാമ്പിൾ ശേഖരിച്ചത്.

YouTube video player