ന്യൂയോര്‍ക്ക്:  ചൊവ്വയിലെ ജീവന്‍ തേടി നടത്തുന്ന നിരീക്ഷണത്തില്‍ കാര്യമായ പുരോഗതി. ജീവന്‍ നിലനിര്‍ത്തുന്ന ഓക്‌സിജന്‍ തന്മാത്രകള്‍ കാര്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ജീവന്‍റെ അടിസ്ഥാനമായ മൂലകം ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ സാധ്യതയുള്ള ഘടകങ്ങള്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു.

ഇത് ചൊവ്വ പര്യവേക്ഷണത്തിലെ വന്‍ പുരോഗതിയായാണ് നിരീക്ഷിക്കുന്നത്. ചൊവ്വയിലെ ഗേല്‍ ഗര്‍ത്തത്തിന്‍റെ ഉപരിതലത്തിന് മുകളില്‍ ഓക്‌സിജന്‍ ഉണ്ടാക്കുന്ന വാതകങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചില രാസ പ്രക്രിയകളിലൂടെ ഓക്‌സിജന്‍ ഇവിടെ കണ്ടെത്തിയെങ്കിലും ജീവജാലങ്ങള്‍ക്കു നിലനില്‍ക്കാന്‍ തക്കവിധം അതിന്‍റെ സാന്നിധ്യം ഉയരുന്നതായി സ്ഥിരീകരണമില്ല. ബഹിരാകാശ പര്യവേഷണ ചരിത്രത്തില്‍ ആദ്യമായാണ് ശാസ്ത്രജ്ഞര്‍ ഇത്തരം കണ്ടെത്തല്‍ നടത്തുന്നത്.

നാസയുടെ ക്യൂരിയോസിറ്റി റോവറിന്റെ സാമ്പിള്‍ അനാലിസിസ് അറ്റ് മാര്‍സ് (എസ്എഎം) പോര്‍ട്ടബിള്‍ കെമിസ്ട്രി ലാബിലെ ഒരു ഉപകരണമാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ശാസ്ത്രജ്ഞര്‍ നടത്തിയ അവലോകനത്തില്‍ മൂന്ന് ചൊവ്വ വര്‍ഷങ്ങളില്‍ (ഏകദേശം ആറ് ഭൗമവര്‍ഷത്തില്‍) ഗേല്‍ ഗര്‍ത്തത്തിന്റെ വായു ശ്വസിക്കുകയും അതിന്റെ ഘടന എസ്എഎം വിശകലനം ചെയ്തിനെത്തുടര്‍ന്നാണ് ഈ നിരീക്ഷണം.

ഈ ഫലങ്ങള്‍ ഉപരിതലത്തിലെ ചൊവ്വയുടെ അന്തരീക്ഷത്തിന്‍റെ വാതകഘടകങ്ങള്‍ സ്ഥിരീകരിച്ചു. 95% കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, 2.6% മോളിക്യുലാര്‍ നൈട്രജന്‍, 1.9% ആര്‍ഗോണ്‍, 0.16% മോളിക്യുലാര്‍ ഓക്‌സിജന്‍, കൂടാതെ 0.06% കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയുടെ സാന്നിധ്യമാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇത് ചൊവ്വയിലെ വായുവിലെ തന്മാത്രകള്‍ വര്‍ഷം മുഴുവനും വായു മര്‍ദ്ദത്തിലെ മാറ്റങ്ങളുമായി എങ്ങനെ കൂടിച്ചേരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകം ശൈത്യകാലത്ത് ധ്രുവങ്ങളില്‍ മരവിപ്പിക്കുമ്പോഴാണ് ഈ മാറ്റങ്ങള്‍ സംഭവിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതുവഴി മര്‍ദ്ദം സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനായി വായു പുനര്‍വിതരണം ചെയ്തതിനുശേഷം ഗ്രഹത്തിലുടനീളം വായു മര്‍ദ്ദം കുറയുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, വസന്തകാലത്തും വേനല്‍ക്കാലത്തും ബാഷ്പീകരിക്കപ്പെടുകയും ചൊവ്വയിലുടനീളം കൂടുകയും ചെയ്യുമ്പോള്‍ അത് വായു മര്‍ദ്ദം ഉയര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഈ പരിതസ്ഥിതിയില്‍, നൈട്രജനും ആര്‍ഗോണും പ്രവചനാതീതമായ കാലാനുസൃതമായ ഒരു മാതൃകയാണ് പിന്തുടരുന്നതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വായുവില്‍ എത്രമാത്രം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, ഉണ്ടെന്നതിനെ അപേക്ഷിച്ച് വര്‍ഷം മുഴുവനും ഗെയ്ല്‍ ഗര്‍ത്തത്തില്‍ സാന്ദ്രത കുറയുന്നു.

ഓക്‌സിജനും ഇതുതന്നെ ചെയ്യുമെന്ന് അവര്‍ പ്രതീക്ഷിച്ചു. പക്ഷെ അത് ചെയ്തില്ല. പകരം, വായുവിലെ വാതകത്തിന്റെ അളവ് വസന്തകാലത്തും വേനല്‍ക്കാലത്തും 30% വരെ ഉയര്‍ന്നു. ഈ രീതി ഓരോ വസന്തകാലത്തും ആവര്‍ത്തിച്ചു, അന്തരീക്ഷത്തില്‍ ചേര്‍ത്ത ഓക്‌സിജന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, അത് എന്തെങ്കിലും ഉല്‍പാദിപ്പിക്കുന്നുവെന്നതിനു മാത്രം സൂചനകളില്ല.