Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ വിക്രം ലാൻഡര്‍ കണ്ടെത്താൻ ശ്രമം തുടരുമെന്ന് നാസ 'സ്പേസ് സല്യൂട്ട്' സംഘത്തോട്

  • ഇന്ത്യയുടെ വിക്രം ലാന്‍ഡര്‍ കണ്ടെത്താന്‍ നാസ ശ്രമം നടത്തുമെന്ന് അധികൃതര്‍
  • ഏഷ്യാനെറ്റ് ന്യൂസ് സ്പേസ് സല്യൂട്ട് സംഘത്തിലെ കുട്ടി ശാസത്രജ്ഞൻമാരുടെ ചോദ്യത്തിന് നാസ പ്രതിനിധിയുടെ മറുപടി
  • വിക്രം ലാന്‍ഡര്‍ കണ്ടെത്താനായാല്‍ ചാന്ദ്ര ദൗത്യത്തില്‍ നിര്‍ണായകമാകുമെന്ന് വിലയിരുത്തല്‍
NASA says they will continue efforts to locate Indias Vikram Lander
Author
NASA Kennedy Space Center Fire Rescue Station #2, First Published Oct 27, 2019, 6:57 AM IST

വാഷിങ്ടണ്‍: ഇന്ത്യയുടെ വിക്രം ലാൻഡറിനെ കണ്ടെത്താൻ ശ്രമം തുടരുമെന്ന് നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രൂവത്തിൽ വിക്രം ലാൻഡർ ഇടിച്ചിറങ്ങിയ മേഖലയിൽ നവംബർ പത്തിന് വീണ്ടും തിരച്ചിൽ നടത്താനാണ് നാസയുടെ നീക്കം. ഏഷ്യാനെറ്റ് ന്യൂസ് സ്പേസ് സല്യൂട്ട് സംഘത്തിലെ കുട്ടി ശാസത്രജ്ഞൻമാരുടെ ചോദ്യത്തിന് നാസ പ്രതിനിധി മറുപടി നൽകി.

ചന്ദ്രന്റ ദക്ഷിണ ധ്രൂവത്തിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറിനെ കണ്ടെത്താനുള്ള ഐഎസ്ആര്‍ഒ ശ്രമങ്ങൾക്ക് നാസയുടെ സഹകരണം തുടക്കം മുതലേ ഉണ്ട്. നാസയുടെ റീ കണ്‍സൻസ് ഓർബിറ്റർ വിക്രംലാൻഡർ ഇടിച്ചിറക്കിയ പ്രദേശത്തെ ചിത്രങ്ങൾ എടുത്തിരുന്നുവെങ്കിലും വിജയിച്ചില്ല. സെപ്റ്റംബർ 17നായിരുന്നു ഈ മേഖലയിൽ എൽആർഒയുടെ അവസാന പറക്കൽ. ഇനി നവംബർ പത്തിനാണ് ഈ മേഖലയിലൂടെ എൽആർഒ. വീണ്ടും പറക്കുന്നത്. 

വിക്രംലാൻഡറിനെ കണ്ടെത്താൻ ഈ ശ്രമത്തിൽ കഴിയുമെന്ന പ്രതീക്ഷയിലാണ് നാസ. ലാൻഡറിനെ കണ്ടത്താൻ കഴിയുമോ എന്ന സ്പേസ് സല്യൂട്ട് സംഘത്തിന്റെ ചോദ്യത്തോട് നാസയുടെ പ്രതിനിധി അനുകൂലമായായാണ് പ്രതികരിച്ചത്.

വിക്രം ലാൻഡറിനെ തേടിയുള്ള ഐഎസ്ആര്‍ഒയുടെ ശ്രമങ്ങൾ നവംബർ അവസാനത്തോടെ വിജയം നേടുമെന്ന സൂചനയാണ് നാസ കേന്ദ്രങ്ങൾ നൽകുന്നത്. ലാൻഡറിനെ കണ്ടെത്തുന്നത് ഐഎസ്ആര്‍ഒയുടെ ചന്ദ്രയാൻ പദ്ധതിക്ക് പുതിയ ആവേശം പകരുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios